ഉഗ്രവിഷമുള്ള പാമ്പുകള്‍ വസിക്കുന്ന വീട്; അഭയകേന്ദ്രമൊരുക്കി ബുദ്ധ സന്യാസി

  • 04/12/2020

ഉഗ്രവിഷമുള്ള പാമ്പുകള്‍ക്ക് സ്വന്തമായി ഒരു വാസസ്ഥലം ഒരുക്കുകയാണ് ബുദ്ധ സന്യാസിയായ വിലാത്ത. മാന്മറിലെ യങ്കോണിലുള്ള സെകീറ്റ തുകാഹ ടെറ്റോ എന്ന സന്യാസി മഠത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ വിഷ പാമ്പുകള്‍ക്ക് വാസസ്ഥലം ഒരുക്കുന്നത്. ചന്തകളില്‍ വില്‍പ്പനയ്ക്ക് മറ്റും എത്തുന്ന പാമ്പുകളെ രക്ഷിച്ചാണ് അദ്ദേഹം ഇത്തരത്തില്‍ ഒരു താമസ സ്ഥലം ഒരുക്കുന്നത്. 

അപകടത്തില്‍പെടുന്ന പാമ്പുകളെ നാട്ടുകാരും അദ്ദേഹത്തിന്റെ അരികില്‍ എത്തിക്കാറുണ്ട്. ഇവിടെ എത്തുന്ന പാമ്പുകളെ ആരോഗ്യം വീണ്ടെടുന്നതോടെ തുറന്ന് വിടുകയും ചെയ്യും. 22,000 രൂപയാണ് ഏതാണ്ട് ഒരു മാസം പാമ്പുകളുടെ ചിലവുകള്‍ക്കായി വേണ്ടി വരുന്നത്. പലരും നല്‍കുന്ന സംഭാവന ഉപയോഗിച്ചാണ് അദ്ദേഹം് ഈ സ്ഥാപനം നല്ലരീതിയില്‍ നടത്തുന്നത്.

Related News