മരുന്ന് മാറി നല്‍കി; ശരീരം മുഴുവന്‍ രോമ വളര്‍ച്ചയുമായി കുട്ടികള്‍

  • 04/12/2020

മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് കുട്ടികളില്‍ അമിത രോമവളര്‍ച്ച. സ്‌പെയിനിലെ ടൊറലവേഗ എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഇവിടെ 20 ഓളം കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ അമിത രോമവളര്‍ച്ച കാണപ്പെടുന്നത്. 

ഉദര സംബന്ധമായ അസുഖകള്‍ക്കുള്ള മരുന്നാണ് മാറ്റി നല്‍കയിത്. ഒമപ്രസോള്‍ എന്ന മരുന്നിന് പകരം രോമം വളരാനുള്ള മിനോക്‌സിഡിന്‍ എന്ന മരുന്നായിരുന്നു കുട്ടികള്‍ക്ക് നല്‍കിയത്.  കുട്ടികളില്‍ അമിത രോമവളര്‍ച്ച ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ അന്വേഷണവും നടത്തി. മരുന്ന കമ്പനിക്കും ലബോറട്ടറിക്കും എതിരെ കുട്ടികളുടെ മാതാപിതാക്കള്‍ കോടതിയെ സമീപിക്കുകയും നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുമുണ്ട്. 

Related News