'മകള്‍ക്ക് അമ്മയേക്കാള്‍ രണ്ട് വയസ് കുറവ്'; 27 വര്‍ഷം മുമ്പ് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞ് പിറന്നു

  • 04/12/2020

27 വര്‍ഷം മുമ്പ് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് കുഞ്ഞ് പിറന്നു. 1992 ഒക്ടോബറില്‍ ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണമാണ് ടെന്നസിയിലെ ടീനയും ബെല്‍ ഗിബസണും സ്വീകരിച്ചത്. അങ്ങനെയാണ് 29 കാരിയായ ടീന 27 കാരിയായ കുഞ്ഞിന്റെ അമ്മയായത്. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്ന ടീന ഭ്രൂണം സ്വീകരിച്ചത്. ഒക്ടോബര്‍ മാസത്തിലാണ് ദമ്പതികള്‍ക്ക് മോളി ഗിബ്‌സണ്‍ എന്ന കുഞ്ഞ് ജനിച്ചത്. 

ഏറ്റവും കൂടുതല്‍ കാലം ശിതീകരിച്ച് വെച്ച ഭ്രൂണത്തില്‍ നിന്നും ജനിച്ച കുട്ടി എന്ന റെക്കോര്‍ഡും മോളി ഗിബ്‌സനാണ്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം കഴിഞ്ഞും ടീന,ബെല്‍ ദമ്പതികള്‍ക്ക് കുട്ടികള്‍ ഉണ്ടായില്ല. പല ചികിത്സകള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. തുടര്‍ന്നാണ് ഇത്തരത്തില്‍ ഭ്രൂണം സ്വീകരിച്ചത്. ഈ തീരുമാനം തങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചതായി ദമ്പതികള്‍ പറയുന്നു.

Related News