ഇവള്‍ അച്ഛന്‍ ജന്മം നല്‍കിയ പെണ്‍കുഞ്ഞ്; ആശംസകള്‍ നേര്‍ന്ന് ലോകം

  • 04/12/2020


അമേരിക്കകാരനായ ഡാനി ഒരു കുഞ്ഞിന് ജന്മം സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. കഴിഞ്ഞ് ദിവസമാണ് ട്രാന്‍സ്മാനായ ഡാനി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വാര്‍ത്ത അറിഞ്ഞതിനു പിന്നാലെ നിരവധിപ്പേരാണ് ഡാനിക്കും കുഞ്ഞിനും ആശംസകളുമായി എത്തുന്നത്. ലിയ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 

ആണായി മാറാനായി ഡാനി നേരത്തെ തന്നെ ശസ്ത്രക്രിയയിലൂടെ തന്റെ സ്തനങ്ങള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഗര്‍ഭപാത്രവും വജൈനയും നീക്കം ചെയ്തിരുന്നില്ല. അങ്ങനെയാണ് ഡാനി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്. ഒരു കുഞ്ഞിന് ജന്മം നല്‍കണം എന്നത് ഡാനിയുടെ ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു. അതിനാല്‍ ഗര്‍ഭം ധരിച്ചതുമുതല്‍ എല്ലാ കാര്യങ്ങളും സമൂഹമാധ്യമങ്ങിലൂടെ ഡാനി ലോകത്തെ അറിയിച്ചിരുന്നു. അങ്ങനെയാണ് ഡാനിയും സമൂഹമാധ്യമങ്ങിലൂടെ അറിയപ്പെടാന്‍ ആരംഭിച്ചത്.

Related News