'കൊറോണ ഷൂ'; വൈറസിനെ പ്രതിരോധിക്കുമെന്ന് നിര്‍മ്മാതാക്കള്‍

  • 05/12/2020

 
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വിവിധ മാര്‍ഗങ്ങളാണ് ലോക രാജ്യങ്ങള്‍ സ്വീകരിക്കുന്നത്. തണുപ്പ് കാലമാകുന്നതോടെ വൈറസിന്റെ രണ്ടാം ഘട്ടം ഉണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രത്യേക വിന്റര്‍ ഷൂ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്  ഷൂ നിര്‍മാണ കമ്പനികള്‍

75 സൈസിലുള്ള വിന്റര്‍ ഷൂവാണ് ഗ്രിഗോര്‍ ലപ്പ് എന്ന കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഈ ഷൂവിന് 
കൊറോണയെ പ്രതിരോധിക്കാന്‍ സഹായിക്കും എന്നാണ് ഷൂ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഷൂവിന്റെ മുന്‍വശത്ത് നീളം കൂടുതലായതിനാല്‍ ഇത് ധരിക്കുന്നയാള്‍ മറ്റുള്ളവരില്‍ നിന്നും നിര്‍ബന്ധമായും രണ്ട് മീറ്റര്‍ ദൂരം പാലിക്കേണ്ടിവരും. ഇത് സാമൂഹിക അകലം പാലിക്കുന്നതിന് സഹായകരമാകും. ഇതിലൂടെ കൊറോണ വൈറസിനെയും തടയാന്‍ സാധിക്കും എന്നാണ് കമ്പനി അവകശപ്പെടുന്നത്. കൂടാതെ മൂന്ന് ഷൂവിന് വേണ്ട തുകല്‍ കൊണ്ടാണ് ഒരു വിന്റര്‍ ഷൂ നിര്‍മ്മിക്കുന്നത്. ഇതിന്റെ സോളിനും കനം കൂടുതലാണ്.

Related News