വിമാനം പറന്നിറങ്ങിയത് ഹൈവേയില്‍; ഒഴിവായത് വന്‍ദുരന്തം

  • 05/12/2020

എഞ്ചിന്‍ തകറാറിനെ തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്തത് തിരക്കേറിയ ഹൈവേയില്‍. അമേരിക്കയിലാണ് സംഭവം നടന്നത്. മിന്നസോട്ടയിലെ തിരക്കേറി 35 ഡബ്ല്യു ഫ്രീവേയില്‍ ബുധനാഴ്ച രാത്രി 9.30 ഓടെയാണ് വിമാനം ലാന്‍ഡ് ചെയ്യേണ്ടി വന്നത്. തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്. 

റോഡിലേക്ക് വിമാനം തെന്നിമാറുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. റോഡിലൂടെ പോകുന്ന കാറുകള്‍ നിമിഷ നേരത്തിന്റെ വ്യത്യാസത്തിലാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.  പൈലറ്റായ ക്രൈഗിന്റെ പരിചയ സമ്പത്തും കഴിവും കൊണ്ടാണ് വലിയ ഒരു ദുരന്തം ഒഴിവാക്കാന്‍ സാധിച്ചത്. എമര്‍ജന്‍സി ലാന്‍ഡിങ്ങുമായി ബന്ധപ്പെട്ട് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News