മദ്യം തീര്‍ന്നു, പിന്നീട് കുടിച്ചത് സാനിറ്റൈസര്‍; റഷ്യയില്‍ എട്ട് പേര്‍ മരിച്ചു

  • 05/12/2020

പാര്‍ട്ടിക്കിടെ സാനിറ്റൈസര്‍ കുടിച്ച എട്ടുപേര്‍ മരിച്ചു. റഷ്യയിലാണ് സംഭവം നടന്നത്. ഹൗസ് പാര്‍ട്ടിക്കിടെ മദ്യം തീര്‍ന്നതോടെയാണ് സാനിറ്റൈസര്‍ കുടിച്ചത്. മെഥനോള്‍ വിഷബാധമൂലമാണ് ഇവര്‍ മരിച്ചത്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

കൊറോണ പ്രതിരോധത്തിനായി വീട്ടില്‍ കൊണ്ടുവെച്ച സാനിറ്റൈസറാണ് ഇവര്‍ പാര്‍ട്ടിക്കിടെ കുടിച്ചത്. സാനിറ്റൈസറില്‍ 69 ശതമാനം മെഥനോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതാണ് മരണകാരണം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നയാളുടെ കണ്ണിന്റെ കാഴ്ച ശക്തി നഷ്ടമാകാന്‍ സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Related News