വധുവിന് കൊവിഡ് പോസറ്റീവ്; വരന്‍ വീടിന് താഴെയും വധു മുകളിലും നിന്ന് കല്യാണം

  • 05/12/2020

വിവാഹം മുടക്കാന്‍ വില്ലനായി കൊറോണ എത്തിയപ്പോള്‍ അതിനെ രസകരമായി തോല്‍പ്പിച്ചിരിക്കുകയാണ് നവദമ്പതികള്‍. കല്യാണത്തിന് മൂന്ന് ദിവസങ്ങള്‍ മുന്‍പാണ് വധുവിന് കൊവിഡ് പോസറ്റീവായത്. എന്നാല്‍ അപ്പോഴേക്കും രണ്ട് വീട്ടുകാരും വിവാഹത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയിരുന്നു. അതിനാല്‍ വിവാഹം നടത്താന്‍ തന്നെയായിരുന്നു രണ്ട് വീട്ടുകാരുടെയും തീരുമാനം. 

വീട്ടില്‍ വെച്ചാണ് വിവാഹം നടത്തിയത്. വധു വീടിന്റെ ഒന്നാം നിലയിലും വരന്‍ താഴെ നിന്നുമാണ് ചടങ്ങുകള്‍ നടത്തിയത്.  വധുവിനെയും വരനെയും ബന്ധിപ്പിച്ച് ഒരു ചരട് കെട്ടിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. കാലിഫോര്‍ണിയയില്‍ നിന്നുള്ള പാട്രിക് ഡെല്‍ഗഡോയും ലോറന്‍ ജിമെനെസുമാണ് വളരെ വ്യത്യസ്തമായി വിവാഹിതരായ ആ ദമ്പതികള്‍.

Related News