സമ്പന്ന രാജ്യങ്ങള്‍ കൊവിഡ്19 വാക്‌സിന്‍ വന്‍തോതില്‍ ശേഖരിക്കുന്നതായി റിപ്പോര്‍ട്ട്

  • 09/12/2020


സമ്പന്ന രാജ്യങ്ങള്‍ അവരുടെ ജനസംഖ്യയ്ക്ക് ആവശ്യം വരുന്നതിനേക്കാള്‍ മൂന്നിരട്ടി വരുന്ന കൊവിഡ്19 വാക്‌സിന്‍ ശേഖരിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനെതിരെ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ 70-ഓളം ദരിദ്രരാജ്യങ്ങളില്‍ ഓരോ 10 പേരില്‍ ഒരാള്‍ക്ക് എന്ന കണക്കില്‍ മാത്രമേ കുത്തിവയ്പ്പ് നല്‍കാന്‍ കഴിയൂ എന്ന് എന്‍ജിഒകളുടെ സഖ്യം ആരോപിച്ചു.
ലോക ജനസംഖ്യയുടെ 14 ശതമാനം മാത്രമാണ് സമ്പന്ന രാജ്യങ്ങളില്‍ കഴിയുന്നതെങ്കിലും അവര്‍ ഇതിനകം തന്നെ ഗുണനിലവാരമുണ്ടെന്ന് ഉറപ്പാക്കിയ വാക്‌സിനുകളുടെ 53 ശതമാനവും വാങ്ങിച്ചു കഴിഞ്ഞെന്ന് സഖ്യം പറഞ്ഞു.

ദ പീപ്പിള്‍സ് വാക്‌സിന്‍ എന്ന എന്‍ജിഒകളുടെ സഖ്യമാണ് ആരോപണവുമായി രംഗത്തുവന്നത്. ഓക്‌സ്ഫാം, ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഫ്രണ്ട്‌ലൈന്‍ എയ്ഡ്‌സ് ആന്‍ഡ് ഗ്ലോബല്‍ ജസ്റ്റിസ് നൗ തുടങ്ങിയവരാണ് ഈ സഖ്യത്തിലുള്ളത്.
കാനഡയാണ് ഏറ്റവും കൂടുതല്‍ കൊവിഡ്19 വാക്‌സിന്‍ വാങ്ങി കൂട്ടിയിരിക്കുന്നത്. കാനഡയിലെ ഓരോ പൗരനും അഞ്ച് തവണ വാക്‌സിനേറ്റ് ചെയ്യാനുള്ള വാക്‌സിനാണ് കാനഡ വാങ്ങിയിരിക്കുന്നതെന്ന് സഖ്യം പറഞ്ഞു.

Related News