സെക്രട്ടേറിയറ്റ് ജീവനക്കാരും സാലറി ചലഞ്ചിൽ പങ്കാളികളാകും.

  • 01/04/2020

കോവിഡ് - 19 മഹാമാരിയെ ചെറുക്കുന്നതിനുള്ള ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടന്നു വരുന്നത്. കടുത്ത സാമ്പത്തിക വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുന്ന സഹാചര്യത്തിൽ മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചിൽ മുഴുവൻ സെക്രട്ടറിയേറ്റ് ജീവനക്കാരും പങ്കാളികളാകണമെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ അഭ്യർത്ഥിച്ചു. രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനൊപ്പം എല്ലാ വിഭാഗം ജനങ്ങളുടെയും ദൈനം ദിന ജീവിതത്തിൽ പ്രയാസമുണ്ടാകാനിടവരാത്ത വിധത്തിലുള്ള ശക്തമായ ഇടപെടലുകളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സാലറി ചലഞ്ചിൽ മാതൃകാപരമായ നിലപാട് സ്വീകരിച്ച സെക്രട്ടറിയേറ്റ് ജീവനക്കാർ കോവിഡ് - 19-മായി ബന്ധപ്പെട്ട് സർക്കാർ ഇപ്പോൾ ആഹ്വാനം ചെയ്തിരിക്കുന്ന സാലറി ചലഞ്ചിലും ഒരേ മനസ്സോടെ പങ്കാളികളാകണമെന്ന് അസോസിയേഷൻ പ്രസിഡന്റ് പി. ഹണിയും ജനറൽ സെക്രട്ടറി കെ.എൻ. അശോക് കുമാറും അഭ്യർത്ഥിച്ചു.

Related News