നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്കായി മലങ്കര കത്തോലിക്കാ സഭയുടെ സഹായം

  • 08/04/2020

നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്കായി മലങ്കര കത്തോലിക്കാ സഭയുടെ സഹായം ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവയിൽ നിന്നും മേയർ കെ.ശ്രീകുമാർ ഏറ്റുവാങ്ങി. ഒരു വാഹനം നിറയെ അരിയും പച്ചക്കറികളും ചക്കയും വാഴക്കുലകളും നൽകിയാണ് നഗരസഭയിൽ നിന്നെത്തിയ വാഹനത്തെ അദ്ദേഹം യാത്രയാക്കിയത്. ഇതിനു പുറമേ യാചക പുനരധിവാസത്തിനായി ഒരു ലക്ഷം രൂപയുടെ ചെക്കും നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാരിനൊപ്പം നഗരസഭയും നടത്തുന്ന പ്രവർത്തനങ്ങൾക്ക്‌ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

Related News