രണ്ട് വർഷം മുൻപ് കാണാതായ യുവതിയെ ജീവനോടെ കടലില്‍ നിന്നും കണ്ടെത്തി

  • 01/10/2020

കൊളംബിയയിൽ രണ്ട് വർഷം മുൻപ് കാണാതായ യുവതിയെ ജീവനോടെ കടലില്‍ നിന്നും കണ്ടെത്തി. കൊളംബിയ കടൽ തീരത്ത് നിന്നും മത്സ്യ ബന്ധനത്തിന് പോയ റൊണാള്‍ഡോയും സുഹൃത്തുക്കളുമാണ് യുവതിയെ കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോയ സംഘം പ്യൂര്‍ട്ടോ കൊളംബിയ തീരത്ത് നിന്നും ഏതാണ്ട് രണ്ടു കിലോമീറ്റര്‍ അകലെയാണ് ഈ യുവതിയെ ഒഴുക്കിൽപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടർന്ന് യുവതിയെ മത്സ്യ ബന്ധനത്തിന് പോയ സംഘം രക്ഷപ്പെടുത്തുകയായിരുന്നു .

 ഒടുവില്‍ ഇവരെ ബോട്ടിലേക്ക് വലിച്ചു കയറ്റുമ്പോൾ ഇവര്‍ അവശനിലയിലായിരുന്നു. ശേഷം യുവതി പറഞ്ഞാണ് ഇവര്‍ അവരുടെ കഥയറിയുന്നത്. 2018 ല്‍ ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ വീട്ടില്‍ നിന്നും ഇറങ്ങി ഓടിയ ഈ യുവതി എല്ലാം അവസാനിപ്പിക്കാന്‍ കടലിലേക്ക് ചാടിയതാണെന്നും പിന്നെ തന്റെ ബോധം പോയിയെന്നും അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞു. 

Related News