അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വാതക ചോര്‍ച്ചയുണ്ടായെന്ന് നാസ

  • 01/10/2020

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വാതക ചോര്‍ച്ചയുണ്ടായതായി നാസ അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ മൂന്നാം തവണയാണ് അന്താലാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വാതകച്ചോര്‍ച്ചയുണ്ടാകുന്നത്.  നിലയത്തില്‍ വിവിധ രാജ്യങ്ങള്‍ക്കായി തിരിച്ച ഭാഗത്ത് റഷ്യന്‍ കമ്പാര്‍ട്ട്‌മെന്റിലാണ് വാതക ചോര്‍ച്ച അനുഭവപ്പെട്ടത്. രണ്ട് റഷ്യന്‍ ഗവേഷകനും ഒരു അമേരിക്കന്‍ ഗവേഷകനും നടത്തിയ പരിശോധനയിലാണ് ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തി. 

നിലവില്‍ ചെറിയ ചോര്‍ച്ചയാണുള്ളതെന്നും ഇത് വലുതാകുന്നില്ലെങ്കില്‍ നിലയത്തിന് ഭീഷണിയല്ലെന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയം ഡെപ്യൂട്ടി മാനേജര്‍ കെന്നി ടോഡ് വ്യക്തമാക്കി. മൂന്നാം തവണ വാതക ചോര്‍ച്ച സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ പരിശോധന നടത്താനും അറ്റകുറ്റ പണികള്‍ക്കും നിലയത്തിലേക്ക് വാതക ടാങ്കുകള്‍ അയക്കുമെന്ന് നാസ അറിയിച്ചു. 

Related News