സൂക്ഷിക്കുക,,,! സാമൂഹിക അകലം പാലിച്ചാലും കൊവിഡ് പകരും; പുതിയ കണ്ടെത്തലുമായി അമേരിക്ക

  • 06/10/2020

കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി‍ഡിസി) .  കൊവിഡ് സ്ഥിരീകരിച്ച ഒരാളില്‍ നിന്ന് ആറടിയിലധികം അകലത്തില്‍ നിന്നാലും രോഗം മറ്റൊരാളിലേക്ക്   പകരാന്‍ സാധ്യതയുണ്ടെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.
രോഗബാധിതനായ ഒരാളുടെ ഉമിനീര്‍ക്കണങ്ങള്‍ വായുവില്‍ ലയിച്ചു ചേരുന്നത് വഴി രോ​ഗം മറ്റൊരാളിലേക്ക് പകരാൻ സാധ്യതയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. കോവിഡ് രോഗിയുടെ സാന്നിധ്യമുണ്ടായിരുന്ന സ്ഥലത്ത് ആറടി അകലമെന്ന സുരക്ഷാ മുന്‍കരുതല്‍ പാലിച്ചിട്ടും ചിലരെ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.   സാമൂഹിക അകലം പോലും രോഗവ്യാപനത്തെ തടയുമെന്നു കരുതാനാകില്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ നിശ്ചയിച്ചിരുന്ന അകലത്തിലേക്ക് വായുവില്‍ വൈറസ് വ്യാപനം ഉണ്ടെന്ന് ചില ശാസ്ത്രീയ പ​ഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിലാണ് രോഗം പടരുന്നതില്‍ വര്‍ധനയുണ്ടാകുന്നതെന്നും സിഡിസി വ്യക്തമാക്കുന്നു. അതിനാല്‍ കൊവിഡിനെതിരെ പുതിയ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള നീക്കത്തിലാണ് സി‍ഡിസി. പൊതു സ്ഥലങ്ങളിലെല്ലാം കൊവിഡിനെ പ്രതിരോധിക്കാൻ പ്രധാനമായും സാമൂഹിക അകലം പാലിക്കലും, മാസ്ക് ധരിക്കലുമാണ്. എന്നാൽ പഠന റിപ്പോർട്ട് പ്രകാരം സാമൂഹിക അകലം പാലിച്ചാലും കൊവിഡ് പകരുമെന്നാണ് മുന്നറിയിപ്പ് നൽകുന്നത്. 

Related News