കുവൈറ്റിൽ ഒരു മാസം പ്രായമുള്ള കുട്ടി ഉറങ്ങിക്കിടക്കുന്നതിനിടെ മരിച്ച നിലയിൽ; അമ്മയ്ക്കെതിരെ കുറ്റം ചുമത്തി

  • 07/10/2020

കുവൈറ്റിൽ ഒരു മാസം പ്രായമുള്ള  കുട്ടി ഉറങ്ങിക്കിടക്കുന്നതിനിടെ മരിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയുടെ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായപ്പോൾ ഉടൻ തന്നെ  കുഞ്ഞിനെ സ്വദേശിയായ അമ്മ   മുബാറക് അൽ കബീർ ആശുപത്രിയിലേക്ക്  കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മരണകാരണം തിരിച്ചറിയാൻ മൃതദേഹം ഫോറൻസിക്സ് വിഭാ​ഗത്തിലേക്ക് അയച്ചിട്ടുണ്ട്.  കുഞ്ഞിനെ ചേർത്തുകിടത്തി താലോലിച്ച്  ഉറക്കിയതായിരുന്നുവെന്നും പെട്ടെന്ന് ഉറക്കമുണർന്നപ്പോൾ കുഞ്ഞിന്റെ  മൂക്കിൽ നിന്ന് രക്തസ്രാവം കാണുകയും ഉടൻതന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയതായും  അമ്മ പറഞ്ഞു. അതേസമയം, അശ്രദ്ധയോടെയുളള പെരുമാറ്റത്തിന് കുഞ്ഞിന്റെ അമ്മയ്ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

Related News