പിതാവിന്റെ തോക്കുപയോ​ഗിച്ച് പെൺകുട്ടി സഹോദരങ്ങളെയും വീട്ടുജോലിക്കാരിയെയും വെടിവച്ചു

  • 07/10/2020

പിതാവിന്റെ തോക്കുപയോ​ഗിച്ച് 13 വയസ്സുളള പെൺകുട്ടി സഹോദരങ്ങളെയും വീട്ടുജോലിക്കാരിയെയും അടക്കം മൂന്ന് പേരെ വെടിവച്ചെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.  അബ്ദുല്ല അൽ മുബാറക് ഏരിയയിലാണ് സംഭവം. വെടിവയ്പ്പിൽ സഹോദരന്റെ (15 വയസ്സ്) ഇടതുവശത്തും, സഹോദരിയുടെ (10 വയസ്സ്) ചെവിയിലും, വീട്ടുജോലിക്കാരിയുടെ നെഞ്ചിലും, തുടയ്ക്കും പരിക്കേറ്റിട്ടുണ്ട്. സൈനികനായി ജോലി ചെയ്യുന്ന പിതാവിന്റെ തോക്ക് എടുത്ത് പെൺകുട്ടി വെടിവയ്ക്കുകായിരുന്നുവെന്നാണ് റിപ്പോർട്ട്.

സംഭവറിഞ്ഞതോടെ എം‌ഐ‌ഐ ഓപ്പറേഷൻസ് കീഴിൽ പ്രവർത്തിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.  പെൺകുട്ടിയുടെ പിതാവ് സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് വിശദീകരിച്ച് നൽകി.  ജുവനൈൽ പ്രോസിക്യൂഷന്റെ കുറ്റകൃത്യങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തു. സുരക്ഷാ ഉദ്യോ​ഗസ്ഥർ നടത്തിയ തെരച്ചിലിൽ രണ്ട് ആയുധങ്ങൾ കൂടി വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവച്ച പെൺകുട്ടിയുടെ സഹോദരന്റെയും സഹോദരിയുടെയും വീട്ടുജോലിക്കാരിയുടെയും പരിക്ക് ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.

Related News