മയക്കുമരുന്ന് കുറ്റവാളികളെ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടുന്നു

  • 07/10/2020

കുവൈറ്റ് സിറ്റി;  മയക്കുമരുന്ന് വിതരണക്കാരെയും, മയക്കുമരുന്നിന്  അടിമപ്പെട്ടവരെയും ഉൾപ്പെടെ ഒരു ദിവസം ഇരുപതോളം പേരെ അറസ്റ്റ് ചെയ്യുന്നതായി സുരക്ഷാ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. കുവൈറ്റി പൗരന്മാരും, ജിസിസി പൗരന്മാരും, അറബികളും, ഏഷ്യക്കാരും മറ്റ് രാജ്യങ്ങളിൽ നിന്നുമുളളവരും ഉൾപ്പെടെയാണ് അറസ്റ്റിലാവുന്നത്.  രാജ്യത്തെ ജയിലുകളിൽ പ്രതികളെ പാർപ്പിക്കുന്നതിനും പ്രതികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആഭ്യന്തര മന്ത്രാലയത്തിന് സമ്മർദ്ദമുണ്ടെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. 

 അറസ്റ്റിലായ  വിദേശികളെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുന്നത് സംബന്ധിച്ചുളള കാര്യങ്ങൾ  വിദേശകാര്യ മന്ത്രാലയത്തോട്  അതത് രാജ്യങ്ങളിലെ എംബസികളെ  അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം,  കഴിഞ്ഞ മാസം മാത്രം 40 ലധികം മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും ദുരുപയോഗം ചെയ്യുന്നവരെയും സുരക്ഷാ ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്യുകയും ജനറൽ കൺട്രോൾ ഫോർ ഡ്രഗ്സ് കൺട്രോൾ (ജിഡിഡിസി) ലേക്ക് റഫർ ചെയ്യുകയും ചെയ്തതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. 

Related News