കുവൈത്തിന് പുതിയ കിരീടാവകാശി; ഷെയ്ഖ് മിശ്ശാൽ അൽ അഹ്മദ് അൽ ജാബർ അൽ സബ.

  • 07/10/2020

കുവൈറ്റ് സിറ്റി:  കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി  ഷെയ്ഖ് മിശ്ശാൽ അൽ അഹ്മദ് അൽ ജാബർ അൽ സബയെ നിയമിക്കാൻ അമീർ ഷൈഖ്‌ നവാഫ്‌ അൽ അഹമദ്‌ അൽ സബാഹ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു . കിരീടാവകാശിയായി ഷെയ്ഖ് മിശ്ശാൽ അൽ അഹ്മദ് അൽ ജാബർ അൽ സബയ്ക്ക്  കുവൈത്തിന്റെ സേവനത്തിൽ തുടരാൻ അദ്ദേഹത്തിന് എല്ലാ വിജയങ്ങളും നേരുന്നതായും അമീർ. 

ഷെയ്ഖ് മിഷാൽ അൽ അഹ്മദ് ഷെയ്ഖ് അഹ്മദ് അൽ-ജാബർ അൽ സബയുടെ ഏഴാമത്തെ മകനാണ്. 1940 ൽ കുവൈത്തിൽ ജനിച്ച അദ്ദേഹം 1960 ൽ യുണൈറ്റഡ് കിംഗ്ഡത്തിലെ ഹെൻഡൺ പോലീസ് കോളേജായ മുബാറകിയ സ്കൂളിലായിരുന്നു പഠനം. ഷെയ്ഖ് മിഷാൽ അൽ അഹ്മദ് ആഭ്യന്തര മന്ത്രാലയത്തിൽ ചേരുകയും 1967 മുതൽ 1980 വരെ കേണൽ പദവിയോടെ ജനറൽ ഇൻവെസ്റ്റിഗേഷൻ മേധാവിയാവുകയും, അദ്ദേഹത്തിന്റെ ഭരണകാലത്ത് ജനറൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് സ്റ്റേറ്റ് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനായി  മാറ്റപ്പെട്ടു. 1977 ൽ നബത്തിലെ കവികളുടെ ദിവാനിയയുടെ തലവനായി, തുടർന്ന് അദ്ദേഹത്തെ 2004 ഏപ്രിൽ 13 ന്  മിനിസ്റ്റർ  പദവിയോടെ നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫ് ആയി നിയമിച്ചു. 1973 മുതൽ കുവൈറ്റ് പൈലറ്റ്സ് അസോസിയേഷന്റെ ഓണററി പ്രസിഡന്റും കുവൈറ്റ് റേഡിയോ അമേച്വർ സൊസൈറ്റിയുടെ സ്ഥാപകരിലൊരാളുമാണ് ഷെയ്ഖ് മിശ്ശാൽ അൽ അഹ്മദ്. 

Related News