പൊതു​ഗതാ​ഗത കമ്പനിയുടെ വരുമാനത്തിൽ 353,000 ദിനാറിന്റെ ഇടിവ്

  • 07/10/2020

കുവൈറ്റ് സിറ്റി: പൊതു​ഗതാ​ഗത കമ്പനിയുടെ വരുമാനത്തിൽ വൻ ഇടിവെന്ന് റിപ്പോർട്ട്. രാജ്യത്തെ കൂടുതൽ ബസുകൾക്ക് കേടുപാട് സംഭവിച്ചതും,  കഴിഞ്ഞ വർഷം 9,506 ബസ് സർവ്വീസുകൾ മുടങ്ങിയതുമാണ് വരുമാനത്തിൽ വൻ ഇടിവിനിടയാക്കിയതെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ബസ് സർവ്വീസ് നടത്തുന്നതുമായി  ബന്ധപ്പെട്ട് പൊതു​ഗതാ​ഗത കമ്പനി നിരവധി അപേക്ഷകൾ റദ്ദാക്കിയതും വരുമാന കമ്മിയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഏകദേശം   353,000 ദിനാറിന്റെ നഷ്ടമാണ്  കണക്കാക്കുന്നത്.  65 ശതമാനം ഡ്രൈവർമാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. നിക്ഷേപകരിൽ നിന്ന്  കുടിശ്ശിക പിരിക്കാൻ കമ്പനി വൈകിയിരുന്നു. കൺസൾട്ടിംഗ് സ്ഥാപനങ്ങളുമായി കമ്പനി കരാർ ഒപ്പിട്ടെങ്കിലും ധനമന്ത്രാലയവുമായുള്ള കരാർ പുതുക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു

Related News