ഭൂമിയേക്കാൾ ജീവന് സാധ്യതയുള്ള 24 ഗ്രഹങ്ങള്‍ കണ്ടെത്തി; അവകാശവാദവുമായി അമേരിക്കൻ ശാസ്ത്രജ്ഞ‍ർ

  • 09/10/2020

ഭൂമിയേക്കാൾ ജീവന് സാധ്യതയുള്ള 24 ഗ്രഹങ്ങള്‍ കണ്ടെത്തിയതായി അമേരിക്കൻ ശാസ്ത്രജ്ഞ‍ർ. ഭൂമിയേക്കാള്‍ വലിപ്പമുള്ളതും പഴക്കം ചെന്നതുമായ ഉപ​ഗ്രഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് വാഷിങ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ​ ശാസ്ത്രജ്ഞ‍ർ വ്യക്തമാക്കുന്നു.  24 സൂപ്പര്‍ഹാബിറ്റബിൾ ഗ്രഹങ്ങളാണ് നിരീക്ഷകര്‍ കണ്ടെത്തിയിരിക്കുന്നതാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. 100 പ്രകാശവർഷത്തിലധികം അകലെയാണ് പുതിയ ഗ്രഹങ്ങളെന്നും അവയെ അടുത്ത് കാണുന്നതും ഏറെ ബുദ്ധിമുട്ടാണെന്നും ​ ശാസ്ത്രജ്ഞ‍ർ പറയുന്നു. ​ഗ്രഹങ്ങൾക്ക് കൂടെ സൂര്യനേക്കാള്‍ മികവുറ്റ മറ്റ് നക്ഷത്രങ്ങളുണ്ട് എന്നും ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.

സൂര്യനേക്കാൾ കുറഞ്ഞ വേഗതയിൽ മാറുന്ന നക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്ന ഈ ഗ്രഹങ്ങളിൽ ജീവിതം എളുപ്പത്തിലാകുമെന്ന് അവർ കൂട്ടിച്ചേർത്തു.  അടുത്ത ബഹിരാകാശ ദൂരദര്‍ശിനി വരുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങള്‍ ലഭിക്കുമെന്നും അതിനാൽ ചില ലക്ഷ്യങ്ങള്‍ കണ്ടെത്തേണ്ടതാണെന്നും കണ്ടെത്തലിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ഡിർക്ക് ഷുൾസ് മകുച്ച് വ്യക്തമാക്കി.

Related News