പൗരന്മാരെ വിദേശത്തേക്ക് ചികിത്സയ്ക്ക് അയക്കില്ല; പുതിയ തീരുമാനവുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം

  • 11/10/2020

കുവൈറ്റ് സിറ്റി;  സാമ്പത്തിക പ്രതിസന്ധി മൂലം താൽക്കാലികമായി രാജ്യത്തെ പൗരന്മാരെ വിദേശത്തേക്ക് ചികിത്സയ്ക്ക് അയക്കില്ലെന്ന തീരുമാനവുമായി കുവൈറ്റ് ആരോ​ഗ്യമന്ത്രാലയം. വിദേശ രാജ്യങ്ങളിലെ  ആശുപത്രികളില്‍ കുടിശ്ശികയുള്ള പശ്ചാത്തലത്തിലാണ് ആരോ​ഗ്യമന്ത്രാലയം പുതിയ തീരുമാനം എടുത്തത്. 

നിലവിൽ സ്വദേശികൾ ചികിത്സയിൽ കഴിയുന്ന അമേരിക്ക, ബ്രിട്ടൻ, ഫ്രാന്‍സ്, തായ്‌ലന്‍ഡ്, യുഎഇ എന്നീ രാജ്യങ്ങളിലെ ആശുപത്രികളില്‍   കുടിശ്ശിക വരുത്തിയ തുക തിരിച്ചടയ്ക്കാന്‍ പ്രതിസന്ധി നേരിടുന്നുവെന്നും അധികൃതർ വ്യക്തമാക്കുന്നു.  ആരോഗ്യമന്ത്രാലയത്തിന് ധനകാര്യമന്ത്രാലയത്തില്‍ നിന്ന് ആവശ്യത്തിന് സാമ്പത്തിക സഹായം ലഭിക്കാത്തതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.

Related News