കുവൈറ്റില്‍ ഭാഗിക കര്‍ഫ്യൂ ഏർപ്പെടുത്തില്ല; റിപ്പോർട്ട് തളളി ആരോഗ്യമന്ത്രി

  • 11/10/2020

കൊവിഡ് മരണനിരക്കും, പുതിയ രോ​ഗബാധിതരും വർധിക്കുന്ന പശ്ചാത്തലത്തിൽ  കുവൈറ്റില്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന റിപ്പോർട്ട് തളളി ആരോഗ്യമന്ത്രാലായം.    ആരോഗ്യമന്ത്രി ഡോ. ബാസല്‍ അല്‍ സബയാണ് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തള്ളിയത്. ശനിയാഴ്ച ആരോഗ്യമന്ത്രി ഉദ്യോഗസ്ഥരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നായിരുന്നു പ്രചരിച്ച റിപ്പോര്‍ട്ടുകള്‍.

കൊവിഡ് ബാധിച്ച് ഒരു ദിവസം 7 പേർ മരണത്തിന് കീഴടങ്ങുകയും ഒരാഴ്ചക്കിടെ 34 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് അധികൃതർ  ആലോചിക്കുന്നു എന്ന തരത്തിൽ വാർത്ത പ്രചരിച്ചിരുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായിയുളള മാർ​ഗ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതും കൊവിഡ് വ്യാപനത്തിലേക്ക് നീങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. 

Related News