ഉപഭോക്താക്കളുടെ സേവന സംബന്ധമായ കാര്യങ്ങള്‍ ഫീഡ്‌ ബാക്ക്‌ ഫോം ലഭ്യമാക്കി ഇന്ത്യന്‍ എംബസി

  • 11/10/2020

കുവൈത്ത്‌ സിറ്റി :  എംബസി സേവനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ പുതിയ പദ്ധതികളുമായി ഇന്ത്യന്‍ എംബസി അധികൃതര്‍. കുവൈത്തിലെ ഇന്ത്യൻ എംബസിയിലോ എംബസിയുടെ പാസ്സ്പോർട്ട്‌ കേന്ദ്രങ്ങളിലോ എത്തുന്ന ഉപഭോക്താക്കൾക്ക്‌ സേവന സംബന്ധമായ കാര്യങ്ങള്‍  ഫീഡ്‌ ബാക്ക്‌ ഫോമില്‍ രേഖപ്പെടുത്തുവാനുള്ള സൌകര്യമാണ് ഒരുക്കിയിരിക്കുന്നത്. 

സേവനത്തിനു സമീപിച്ച കേന്ദ്രം, ഏത്‌ വിഭാഗത്തിൽ പെട്ട സേവനം, സേവനം നൽകിയ ജീവനക്കാരന്റെ പേരു, സേവനം പൂർത്തിയാക്കാൻ എടുത്ത സമയം, സേവനത്തിനു അപേക്ഷിച്ച തിയ്യതി, സേവന കേന്ദ്രത്തിൽ എത്തിയതും പുറത്തിറങ്ങിയതുമായ സമയം എംബസിയുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങള്‍ തുടങ്ങിയ നിരവധി ചോദ്യാവലികള്‍ അടങ്ങിയ ഫോമുകള്‍ പൂരിപ്പിച്ചതിന് ശേഷം എംബസിയിലോ ഷർഖ്‌, ഫഹാഹീൽ, അബ്ബാസിയ എന്നിവിടങ്ങളിൽ സ്ഥാപിച്ച പെട്ടിയിലോ  നിക്ഷേപിക്കാമെന്ന് വാര്‍ത്താകുറിപ്പിലൂടെ എംബസ്സി അറിയിച്ചു. 

നിലവിൽ ഇംഗ്ലീഷ്‌ ഭാഷയിലാണു ഫോം തയ്യാറാക്കിയിരിക്കുന്നതെങ്കിലും പ്രാദേശിക ഭാഷയില്‍ കൂടി ഫോമുകള്‍ ലഭ്യമാക്കുമെന്ന് എംബസ്സി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

Related News