കുവൈറ്റില്‍ വീട്ടുജോലിക്കാരിയായ പ്രവാസിയെ സ്പോൺസർ വെടിവച്ചു

  • 11/10/2020

കുവൈറ്റില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുന്ന ഇന്ത്യൻ സ്വദേശിയെ  സ്പോൺസർ വെടിവച്ചു.  വെടിയേറ്റതിനെ തുടര്‍ന്ന് വീട്ടുജോലിക്കാരിയെ  അദാന്‍  ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് . തീവ്രപരിചരണ വിഭാഗത്തിലാണ്  ഇപ്പോൾ കഴിയുന്നതെന്നാണ് റിപ്പോർട്ട്.   സ്‍പോണ്‍സർ വീട്ടുജോലിക്കാരിക്ക് നേരെ രണ്ട് തവണ വെടിയുതിര്‍ത്തിട്ടുണ്ട്. രക്തത്തില്‍ കുളിച്ച നിലയിലാണ് ജോലിക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‍പോണ്‍സര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിൽ  വ്യക്തമാക്കുന്നു.

Related News