ട്രംപിന് ക്ഷേത്രം കെട്ടി പൂജിച്ച യുവാവ് മരിച്ചു

  • 12/10/2020

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനോടുള്ള ആരാധന മൂത്ത് ക്ഷേത്രം കെട്ടി പൂജ നടത്തിയ യുവാവ് മരിച്ചു. തെലങ്കാന സ്വദേശിയായ 38കാരൻ ബുസാ കൃഷ്ണയാണ് ട്രംപിനോടുള്ള ആരാധന കൊണ്ട് ക്ഷേത്രം പണിത് പൂജ നടത്തിയിരുന്നത്. ട്രംപിന് കൊവിഡ് ബാധിച്ച വിവരം അറിഞ്ഞതുമുതൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ട്രംപിനോടുള്ള ആരാധന കൊണ്ട് ക്ഷേത്രം പണിത ഇയാളെ ട്രംപ് കൃഷ്ണ എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. വീടിന് സമീപം ട്രംപിന്റെ ആറടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ച് പൂജ തുടങ്ങിയതോടെയാണ് ഇയാൾ സോഷ്യൽ മീഡിയയിൽ വൈറലായത്. നാലു വർഷം മുൻപ് ബുസയുടെ സ്വപ്നത്തിൽ ട്രംപ് പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധനയുടെയും ഭക്തിയുടേയും തുടക്കം. പിന്നീട് ഉപയോഗിക്കുന്ന വസ്ത്രത്തിലും ബാഗിലും വീട്ടിലും അങ്ങനെ എല്ലായിടത്തും ട്രംപ് നിറഞ്ഞു നിന്നിരുന്നു.

Related News