'നന്ദി കൃഷ്‌ണേട്ടാ, ഒരായിരം നന്ദി. കേരളം ഇനി നമ്മള്‍ സെംഗം ഫെരിക്കും'; കൃഷ്ണകുമാറിനെ ട്രോളി സാബുമോന്‍

  • 17/12/2020


എന്‍ഡിഎയ്ക്ക് വേണ്ടി പ്രചരണ രംഗത്ത് സജീവമായിരുന്ന നടന്‍ കൃഷ്ണകുമാറിനെ ട്രോളി നടനും അവതാരകനുമായ സാബുമോന്‍. നമ്മള്‍ ജയിക്കും എന്നായിരുന്നു മിക്ക പ്രചരണ വേദികളിലും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അന്‍പത്തിയൊന്നിലധികം സീറ്റുകള്‍ നേടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വേണ്ടത്ര പ്രകടം കാഴ്ച വെക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് ചതിക്കാത്ത ചന്തു എന്ന സിനിമയിലെ കൃഷ്ണകുമാറിന്റെ കഥാപാത്രത്തിന്റെ ഫോട്ടോ ഉപയോഗിച്ചുള്ള സാബുമോന്റെ ട്രോള്‍. നന്ദി കൃഷ്‌ണേട്ടാ, ഒരായിരം നന്ദി. കേരളം ഇനി നമ്മള്‍ സെംഗം ഫെരിക്കും എന്നാണ് സാബുമോന്‍ ഫോട്ടോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. 

പ്രിയ മിത്രങ്ങളെ, അടുത്ത മൂലം നക്ഷത്രം നാളില്‍ ശ്രീപത്മനാഭന്റെ അനന്തപുരി കോര്‍പറേഷന്‍ പ്രാധാനമന്ത്രി ആയി രായേഷേട്ടനും ഉപപ്രധാനമന്ത്രി ആയി കൃഷ്‌ണേട്ടനും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് എല്ലാ മിത്രങ്ങളെയും കഷണിക്കാന്‍ എന്നെ ഏല്‍പ്പിച്ചിട്ടുണ്ട്, എല്ലാരും വരണേ, ജെയ് സെങ്കം എന്ന് കുറിച്ചുകൊണ്ട് മറ്റൊരു കുറിപ്പും സാബുമോന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 

Related News