ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞുവീണു

  • 20/12/2020

യുഎസ്സില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞുവീണു. ടിഫാനി ഡോവല്‍ എന്ന നഴ്‌സാണ് കുഴഞ്ഞ് വീണത്. ടെന്നെസിലെ ചാറ്റനോഗ ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇവര്‍ കുഴഞ്ഞ് വീണത്. ക്ഷമിക്കണം, എനിക്ക് തലകറങ്ങുന്നു എന്ന് പറഞ്ഞ ഉടന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. 

എന്നാല്‍ തനിക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നാണ് ബോധം വന്നതിനുശേഷം ഇതുമായി ബന്ധപ്പെട്ട് സംസാരിക്കവെ നഴ്‌സ് പറഞ്ഞത്. പെട്ടെന്ന് അങ്ങനെ സംഭവിച്ചതാണെന്നും വേദന ഉണ്ടാകുമ്പോള്‍ ബോധരഹിതയാകുന്ന അസുഖം തനിക്ക് ഉണ്ടെന്നുമാണ് ഇതുമായി ബന്ധപ്പെട്ട നഴ്‌സിന്റെ വിശദീകരണം.

Related News