ബാങ്ക് വായ്പാ കാലാവധി അവസാനിക്കുന്നു; പ്രവാസികള്‍ പ്രതിസന്ധിയില്‍

  • 13/10/2020

കുവൈത്ത് സിറ്റി: ബാങ്ക് വായ്പകൾക്ക് നൽകിയിരുന്ന ആറ് മാസത്തെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കേ പ്രവാസികള്‍ പ്രതിസന്ധിയില്‍. വായ്പാ കാലാവധി നീട്ടി  നൽകേണ്ടെന്നാണ് സെന്‍ട്രല്‍ ബാങ്ക് തീരുമാനം. കോവിഡ് പശ്ചാത്തലത്തിലാണ് വായ്പകൾക്ക് കാലാവധി  പ്രഖ്യാപിച്ചത്. ഏപ്രില്‍ മുതൽ സെപ്റ്റംബര്‍ വരെ  ആറ് മാസമാണ് ഉപഭോക്താക്കള്‍ക്ക്  അവധി  ലഭിച്ചത്. 

വായ്പ തിരിച്ചടവ് നിർത്തിവെയ്ക്കുന്നത് പരിഹാരമല്ലെന്നാണ് ബാങ്ക് അസോസിയേഷന്‍റെ  വിലയിരുത്തൽ.  ഇപ്പോയത്തെ സാഹചര്യത്തില്‍  ഒകോട്ബര്‍  മുതൽ വായ്പകളുടെ തവണകൾ തിരിച്ചടയ്ക്കേണ്ടിവരും.അതേസമയം മൊറട്ടോറിയം നീട്ടി നൽകേണ്ടതില്ല എന്ന നിലപാടിലായിരുന്നു ധനകാര്യ വകുപ്പും കുവൈത്ത് സെന്‍ട്രല്‍ ബാങ്കും. 

അതിനിടെ ആയിരക്കണക്കിന് പ്രവാസികളാണ് രാജ്യത്തേക്ക് തിരിച്ച് വരുവാന്‍ സാധിക്കാതെ നാട്ടില്‍ കുടുങ്ങി കിടക്കുന്നത്. ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തവർക്കെതിരേ നടപടി തുടങ്ങുവാനുള്ള തയ്യാറുടുപ്പിലാണ് ബാങ്കുകള്‍. രാജ്യത്തിന് പുറത്ത് കഴിയുന്ന പ്രവാസികളില്‍ നിന്നും അടയ്ക്കാത്ത വ്യക്തിഗത വായ്പ തുക വസൂലാക്കുവാന്‍  നടപടികള്‍ സ്വീകരിക്കുമെന്നും  വായ്പ തുക അടക്കാന്‍ ബാക്കിയുള്ള കാറുകൾ പോലുള്ള ആസ്തികൾ കണ്ടുകെട്ടുവാനും ബാങ്കുകള്‍ ആലോചിക്കുന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വാ​യ്​​പ തി​രി​ച്ച​ട​ക്കാ​ത്ത​വ​രു​ടെ ജാ​മ്യ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നും നീ​ക്കം ആ​രം​ഭി​ച്ചിട്ടുണ്ട്.  സ്വദേശി-വിദേശി  അസന്തുലിതാവസ്ഥ പരിഹരിക്കുവാന്‍  സർക്കാർ നടപ്പിലാക്കുന്ന  പദ്ധതികളും വിദേശികള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. 

കോവിഡ്  മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക്ഡൗണും സാമ്പത്തിക മാന്ദ്യവും  ജോലി നഷ്ടവും കാരണം മൊറട്ടോറിയം വിദേശികള്‍ക്ക്  ആശ്വാസമായിരുന്നു. കൊറോണ വ്യാപനം മൂലം  34 രാജ്യങ്ങളിലേക്ക് യാത്ര നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കുവൈത്തിലേക്ക് തിരിച്ച് വരുവാന്‍ സാധിക്കാതെ ഒരു ലക്ഷത്തി അറുപതിനായിരം പ്രവാസികളുടെ താമസരേഖയാണ്   കാലഹരണപ്പെട്ടത്. ഇ​വ​രി​ൽ പലരും   ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ വാ​യ്​​പ എ​ടു​ത്ത​വ​രു​മു​ണ്ട്. 

സ്ഥാപനങ്ങളില്‍  നിന്നും ലഭിക്കേണ്ട സേവനാവസാന ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് കുവൈത്തില്‍ ബാങ്കുകള്‍ ലോണുകള്‍ അനുവദിക്കുന്നത്. പ്രവാസികള്‍ക്ക് അനുവദിക്കുന്ന വായ്പ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ നിർദ്ദേശപ്രകാരം പ്രത്യേക സാഹചര്യങ്ങളിലെല്ലാതെ 25,000 ദിനാറില്‍ കവിയരുത് . 

രാജ്യത്തെ അംഗീകൃത കമ്പനികളുടെ ലിസ്റ്റിലെ ജീവനക്കാർക്ക് വായ്പ നൽകുന്നതിനും  തുക പിരിച്ചിടുക്കുന്നതിനും  ബുദ്ധിമുട്ടില്ലെന്ന് ബാങ്കിംഗ് വൃത്തങ്ങള്‍ പറഞ്ഞു. സ്ഥാപനങ്ങളില്‍ നിന്നും രാജി വെക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്യുന്ന ജീവനക്കാരന്‍റെ വിവരങ്ങള്‍ ബാങ്കിന് കൈമാറുകയും തുടര്‍ന്ന് ജീവനക്കാരന്‍റെ അക്കൌണ്ട് താല്‍ക്കാലികമായി മരവിപ്പിക്കും. തുടര്‍ന്ന് പുതുതായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ വീണ്ടും അക്കൌണ്ട് ആക്ടിവ് ചെയ്യുകയാണ് ബാങ്കുകള്‍ സാധാരണഗതിയില്‍  ചെയ്ത് പോരുന്നത്.  

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ  കണക്കുകള്‍ പ്രകാരം 14 ലക്ഷം വിദേശികളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്. ഇതില്‍  59.29 ശതമാനം പ്രവാസികളുടെ മാസ ശമ്പളം   180 ദിനാര്‍  താഴെയാണ്. 180 നും 360 ദിനാറിനും  ഇടയില്‍ ശമ്പളം വാങ്ങുന്ന 24 ശതമാനവും 360 നും 480 ദിനാറിനും ഇടയില്‍ ശമ്പളം വാങ്ങുന്ന 5.79 ശതമാനവും 480 ദിനാറോ അല്ലെങ്കിൽ‌ കൂടുതൽ‌ പ്രതിമാസ വേതനം ലഭിക്കുന്ന തൊഴിലാളികളുടെ ശതമാനം 10.7 മാണ്. 

തി​രി​ച്ച​ട​വ്​ മു​ട​ങ്ങി​യ വാ​യ്​​പ​യു​ടെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ഇതുവരെ ലഭ്യമായിട്ടില്ല. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ ജോ​ലി ന​ഷ്​​ട​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദേ​ശി​ക​ളാ​ണ്​ തി​രി​ച്ചു​പോ​യ​ത്.അ​വ​ധി​ക്ക്​ പോ​യ​വ​രി​ൽ ഒ​രു​വി​ഭാ​ഗ​ത്തി​ന്​ വി​മാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ തി​രി​ച്ചു​വ​രാ​നു​മാ​യി​ട്ടി​ല്ല. വി​സ കാ​ലാ​വ​ധി​യു​ള്ള​വ​ർ​ക്ക്​ ആ​റു​മാ​സ സ​മ​യ​പ​രി​ധി ബാ​ധ​ക​മ​ല്ലാ​തെ തി​രി​ച്ചു​വ​രാ​ൻ ക​ഴി​യും. എ​ന്നാ​ൽ, വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രു​ടെ തി​രി​ച്ചു​വ​ര​വ്​ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. 

Related News