സ്വദേശികൾ​ സഹകരണ സ്​റ്റോറുകളിലെ ഉൽപ്പന്നങ്ങൾ കടത്തുന്നുവെന്ന് റിപ്പോർട്ട്

  • 13/10/2020

കുവൈറ്റ് സിറ്റി;  രാജ്യത്ത് സ്വദേശികൾ​ സഹകരണ സ്​റ്റോറുകൾ വഴി വിതരണം ചെയ്യുന്ന സബ്സിഡി ഉൽപന്നങ്ങളിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. 51 സ്​റ്റോറുകളിലെ കണക്കെടുപ്പിലാണ് ക്രമക്കേട്​ കണ്ടെത്തിയത്. കടയിലെ ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതായി അധികൃതർ അറിയിച്ചു. പാൽപ്പൊടി, പാചക എണ്ണ മുതലായ സബ്സിഡി ഉൽപന്നങ്ങളാണ്​ പിടികൂടിയത്​.  സൗദിയിലേക്ക്‌ കടത്താനിരുന്ന 10,000 ദീനാർ മൂല്യമുള്ള സബ്സിഡി ഉൽപ്പന്നങ്ങൾ കഴിഞ്ഞ ദിവസം സാൽമി​ അതിർത്തിയിൽ പിടികൂടിയതായും അധികൃതകർ വ്യക്തമാക്കി.


സ്വദേശി വീടുകളിലെ അംഗങ്ങളുടെ എണ്ണത്തിന്​ അനുസരിച്ച്​ പ്രതിമാസം അനുവദിക്കുന്ന റേഷൻ ഉൽപന്നങ്ങളാണ്​ രാജ്യത്തിനു പുറത്തേക്ക്‌ കടത്തുന്നതെന്ന് കണ്ടെത്തിയത്‌. 
രാജ്യത്തിനു​ പുറത്തേക്ക്​ കടത്തുന്നതിനെതിരെ നടപടികൾ കർശനമാക്കിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. സ്​റ്റോറുകളിൽ ദൈനംദിന കണക്കെടുപ്പ്‌, വിമാനത്താവളങ്ങളിലും അതിർത്തികവാടങ്ങളിലും കർശന നിരീക്ഷണം, നിയമലംഘനത്തിന്​ കർസന ശിക്ഷ നടപ്പാക്കൽ തുടങ്ങിയ നടപടികളിലൂടെ റേഷൻസാധനങ്ങളുടെ കടത്ത്​ തടയാനാണ്​ ശ്രമിക്കുന്നത്​. കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തി ചെക്​ പോസ്​റ്റിൽ സബ്​സിഡി ഉൽപന്നങ്ങൾ പിടികൂടിയതായും അധികൃതർ പറയുന്നു. 

 

Related News