ഫൈസര്‍ വാക്‌സിന്‍ എടുത്ത നഴ്‌സിന് കൊവിഡ്

  • 30/12/2020



ലണ്ടനിൽ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നഴ്‌സിന് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്ചക്ക് ശേഷമാണ് 45കാരിയായ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഡിസംബര്‍ 18നാണ് കൊവിഡിനെതിരെയുള്ള ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചത്. കൈത്തണ്ടക്ക് വേദനയെടുത്തതല്ലാതെ മറ്റ് പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്മസിന് ശേഷമാണ് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടായത്. പേശീവേദനയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. അതേസമയം വാക്‌സിന്‍ എടുത്താലും ചിലര്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ടെന്നും ആദ്യ ഡോസ് വാക്‌സിനേഷന് 50 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന് 95 ശതമാനവുമാണ് ഫലപ്രദമെന്ന് വിദഗ്ധര്‍ പറയുന്നു.

Related News