സ്വകാര്യ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ; ഗാർഹിക തൊഴിലാളികൾ സ്പോൺസർമാരിൽനിന്നും ഒളിച്ചോടുന്നു.

  • 14/10/2020

കുവൈറ്റ് സിറ്റി; രാജ്യത്ത്  സ്വകാര്യമേഖലയിൽ തൊഴില്‍ തേടുന്ന ഗാര്‍ഹിക തൊഴിലാളികളുടെ  എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.  തൊഴിലുടമകളുടെ (സ്‌പോണ്‍സര്‍മാരുടെ) വീടുകളില്‍ നിന്ന് പലായനം ചെയ്യുന്നവരാണ്  ഇതിൽ ഭൂരിഭാ​ഗവും എന്നാണ് റിപ്പോർട്ട്.  പലരുടെയും സ്‌പോണ്‍സര്‍മാര്‍ ഒപ്പിട്ട വര്‍ക്ക് പെര്‍മിറ്റുകളുടെ കാലാവധി അവസാനിച്ചതും,  വിവിധ രാജ്യങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയതുമാണ് സ്വകാര്യമേഖലയിലെ ജോലി ചെയ്യാൻ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം  വര്‍ധിക്കാൻ കാരണമായത്. കൊവിഡ് പശ്ചാത്തലത്തിൽ   പുതിയ റിക്രൂട്ട്‌മെന്റുകള്‍ നിര്‍ത്തിവെച്ചതും, ​ഗാർഹിക തൊഴിലാളികളെ എത്തിക്കുന്ന ഇന്ത്യ, ഫിലിപ്പൈൻസ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്ന് വിമാന സർവ്വീസ് പുനരാരംഭിക്കാത്തതും നിലവിലെ സാഹചര്യത്തിന് കാരണമായിട്ടുണ്ട്.  

അതേസമയം, സ്വകാര്യ മേഖലയില്‍ അറസ്റ്റിലായവരുടെ കമ്പനി ഫയലുകള്‍ അവരെ സ്വദേശത്തേക്ക് തിരികെയെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തൊഴിലുടമകള്‍ പൂര്‍ത്തിയാക്കിയെന്ന് ഉറപ്പാക്കും വരെ സസ്‌പെന്‍ഡ് ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇല്ലെങ്കിൽ ​ഗാർഹിക തൊഴിലാളികൾക്കും  അവരുടെ സ്പോൺസർമാർക്കും എതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളുന്നതിനായി റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷനെ ആഭ്യന്തമന്ത്രാലയം നിയോ​ഗിച്ചിട്ടുണ്ട്.

Related News