ചൈന അമേരിക്കയെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാകും

  • 03/01/2021



 2028-ല്‍ ചൈന അമേരിക്കയെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് മഹാമാരി മൂലം അമേരിക്ക വലിയ തിരിച്ചടി നേരിടുകയും ചൈന കോവിഡിനെ അിജീവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചൈനയുടെ മുന്നേറ്റം. കുറച്ചു കാലമായി ആഗോള സാമ്പത്തിക ശാസ്ത്രത്തിലെ പ്രധാന വിഷയമാണ് അമേരിക്കയും ചൈനയും തമ്മിലുള്ള സാമ്പത്തിക പോരാട്ടമെന്ന് സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച്  പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

കോവിഡും സാമ്പത്തികമാന്ദ്യവും അമേരിക്കക്കുണ്ടായ തിരിച്ചടിയും ചൈനയ്ക്കനുകൂലമായി. 2021-25-ല്‍ 5.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു ചൈനയുടെ പ്രതീക്ഷ. പിന്നീട്‌ 2026-30-ലത് 4.6 ശതമാനമായി കുറയുകയും ചെയ്യും. അതേസമയം, 2021-ല്‍ അമേരിക്കന്‍ സമ്പദ്‌ വ്യവസ്ഥ വലിയ തിരിച്ചടി നേരിടും. 2022-നും 24-നുമിടയില്‍ 1.9 ശതമാനമാണ് യു.എസ്സിന്റെ സാമ്പത്തിക വളര്‍ച്ച  പ്രതീക്ഷിക്കുന്നത്. 

Related News