കൊറോണയെക്കാൾ വിനാശകാരി "ഡിസീസ് എക്സ്' വരുന്നു; എബോളയെ വെല്ലുന്ന മാരക രോഗം

  • 04/01/2021


കൊറോണയ്ക്ക് പിന്നാലെ മനുഷ്യരാശിക്ക് ഭീഷണി ഉയർത്തി ഡിസീസ് എക്സ് എത്തുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. എബോളയെയും സിക്കയെയും സാർസിനെയും വെല്ലുന്ന ഈ മാരകരോഗം ശക്തമായ ഭീഷണിയാണ് ഉയർത്തുന്നത് . ആഫ്രിക്കൻ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇൻഗെൻഡെയിലാണ്​ ആദ്യ രോഗിയെന്ന്​ സംശയിക്കുന്നയാളെ കണ്ടെത്തിയത്.

ശക്തമായ പനിയായിരുന്നു കോംഗോയിൽ രോഗം ബാധിച്ച സ്ത്രീക്കുണ്ടായ ആദ്യ ലക്ഷണം .കൊറോണ വൈറസിന് സമാനമായ നിരക്കിൽ ഈ രോഗം പടരുമെന്നും മരണനിരക്ക് 50-90 ശതമാനം വരെയാകാമെന്നും ശാസ്ത്രജ്ഞർ പുറത്തുവിട്ട കണക്കുകളാണ് ഈ പുതിയ വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നത് .

1976 ൽ എബോള വൈറസ് കണ്ടുപിടിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പ്രഫസർ ജീൻ ജാക്വസ്​ മുയെംബെ തംഫും മനുഷ്യരാശിക്ക് എണ്ണമറ്റ പുതിയ വൈറസുകളെയും, മാരകമായ അണുബാധകളെയും നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുന്നു . ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകൾ നിരവധി മാരകമായ വൈറസുകൾ പുറപ്പെടുവിക്കുന്നതിന്റെ ഉറവിടമാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു .

നിലവില്‍ ഇതിന് ചികിത്സ ലഭ്യമല്ല. രോഗം ബാധിച്ചാല്‍ മരണം നിശ്ചയമാണെന്ന് മാത്രമല്ല അത് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും

ജന്തുക്കളിൽനിന്നു തന്നെയാണ്​ ഈ രോഗവും മനുഷ്യരിലെത്തുക. വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്​ഥ തകർക്കൽ, വന്യജീവി വ്യാപാരം എന്നിവയാണ്​ സമാന രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നതെന്നും സംഘടന മുന്നറിയിപ്പ്​ നൽകുന്നു.

ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പകര്‍ച്ചവ്യാധികളുടെ ഗണത്തില്‍പ്പെടുത്താവുന്ന അടുത്ത ഒരു മഹാമാരിയായിരിക്കും ഡിസീസ് എക്സ് എന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്.

Related News