പ്രായമായവരെ ബഹുമാനിക്കുന്ന കാര്യത്തിൽ ഇന്നത്തെ തലമുറ പിന്നിലാണെന്ന ആരോപണം പലപ്പോഴും ഉയരാറുണ്ട്. അവരുടെ വാക്കുകളോ ഉപദേശങ്ങളോ മുഖവിലയ്ക്കെടുക്കാൻ യുവതലമുറ ശ്രമിക്കാറില്ല. കാലങ്ങളെത്ര കടന്നാലും നല്ല വഴി പറഞ്ഞു തരുന്നവരായി നമ്മുടെ സമൂഹം എന്നും കാണുന്നത് മുത്തശ്ശൻമാരെയും മുത്തശ്ശിമാരെയുമൊക്കെ തന്നെയാണ്. തൊണ്ണൂറ്റെട്ടു വയസ്സുള്ള ഹെലൻ എന്ന മുത്തശ്ശിയുടെ ഒരു നിർദേശം ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. കൈയിൽ ഒരു ബോർഡും പിടിച്ചു അതിൽ യുവതലമുറയ്ക്കായുള്ള സന്ദേശവുമായി നിൽക്കുന്ന ഹെലന്റെ ചിത്രം വൈറലായി കഴിഞ്ഞു.
ഇന്നത്തെ യുവതലമുറയോടുള്ള എന്റെ അഭ്യർത്ഥന, എല്ലാവരോടും നന്നായി പെരുമാറുക.' എന്നാണ് ബോർഡിലെ വാക്കുകൾ. റെഡ്റ്റിൽ മെയ്ഡ് മീ സ്മൈൽ എന്ന അക്കൗണ്ടിലാണ് ഈ ചിത്രവും കുറിപ്പും പങ്കുവച്ചിരിക്കുന്നത്.
ഹെലൻ മുത്തശ്ശിയുടെ വാക്കുകൾ മാനിക്കുന്നുവെന്നും ജീവിതത്തിൽ പിന്തുടരാമെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?