ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചെന്ന് മാൽദീവ്‌സ്

  • 07/01/2021


ദോഹ: മൂന്നര വർഷത്തിലേറെയായുള്ള ഖത്തർ ഉപരോധം മറ്റ് ഗൾഫ് രാജ്യങ്ങൾ  കഴിഞ്ഞ ദിവസമാണ് അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ

ഖത്തറുമായി പൂർണ തോതിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതായി മാൽദീവ്‌സ് അറിയിച്ചു. ഈ വിഷയത്തിൽ ഖത്തർ അധികൃതരുമായി ചർച്ചകൾ നടന്നിരുന്നുവെന്നും ഖത്തറുമായി പൂർണതോതിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള മാൽദീവ്‌സ് സർക്കാരിന്റെ തീരുമാനം അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും വിദേശകാര്യ മന്ത്രി അബ്ദുല്ല ശഹീദ് പറഞ്ഞു.

2017 ജൂൺ അഞ്ചിന് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനു പിന്നാലെ മാൽദീവ്‌സും ബന്ധം വിച്ഛേദിച്ചിരുന്നു.

സൗദിയിലെ പൈതൃക നഗരമായ അൽ ഉലയിൽ ചേർന്ന ഉച്ചകോടിയിലാണ് ‘ഗൾഫ് ഐക്യത്തിനും സ്ഥിരതയ്ക്കുമുള്ള’ കരാറായത്. 

Related News