അമേരിക്കയിൽ കലാപം അഴിച്ച് വിട്ട് ട്രംപ് അനുകൂലികൾ; വാഷിംഗ്ടണിൽ കർഫ്യു

  • 07/01/2021


യു.എസ് പാർലമെൻറിൽ കലാപം സൃഷ്ടിച്ച് ട്രംപ് അനുകൂലികൾ. ട്രംപ് അനുകൂലികൾ യു. എസ്  പാർലമെന്റ് അതിക്രമിച്ച് കടന്നു. കോൺഗ്രസിന്റെ ഇരുസഭകളും ചേരുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്.  സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. കലാപത്തെ തുടർന്ന് വാഷിങ്ടണിൽ കർഫ്യു പ്രഖ്യാപിച്ചു. അതേസമയം  പാ​ര്‍​ല​മെ​ന്‍റ് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സി​ഡ​ന്‍റ് ട്രം​പി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ട്രം​പി​ന്‍റെ അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ചു. അ​ക്ര​മി​ക​ള്‍ പി​രി​ഞ്ഞു​പോ​ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി ആ​രോ​പി​ക്കു​ക​യും ചെ​യ്യു​ന്ന ട്രം​പി​ന്‍റെ വീ​ഡി​യോ സ​ന്ദേ​ശം ഫേ​സ്ബു​ക്ക്, ട്വി​റ്റ​ര്‍, യൂ​ട്യൂ​ബ് എ​ന്നി​വ നീ​ക്കം ചെ​യ്തു.

ട്രം​പി​ന്‍റെ സ​ന്ദേ​ശം അ​ക്ര​മ​ത്തെ പ്രോ​ത്സാ​ഹി​പി​ക്കു​ന്ന​താ​ണെ​ന്ന് ഫേ​സ്ബു​ക്ക് ആ​രോ​പി​ച്ചു. അ​തി​നാ​ലാ​ണ് ത​ങ്ങ​ള്‍ ഇ​ത് നീ​ക്കം ചെ​യ്തെ​ത​ന്നും ഫേ​സ്ബു​ക്ക് അ​റി​യി​ച്ചു. സം​ഘ​ര്‍​ഷ​ത്തി​നു മു​ന്‍​പ് വാ​ഷിം​ഗ്ട​ണി​ലെ നാ​ഷ​ണ​ല്‍ മാ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ച്ച​താ​യി അ​നു​കൂ​ലി​ക​ളോ​ട് ട്രം​പ് പ​റ​ഞ്ഞി​രു​ന്നു. മ​ണി​ക്കൂ​റു​ക​ള്‍​ക്കു ശേ​ഷം കാ​പ്പി​റ്റോ​ള്‍ മ​ന്ദി​ര​ത്തി​നു പു​റ​ത്തും അ​ക​ത്തും പ്ര​തി​ഷേ​ധ​ക്കാ​ര്‍ അ​ഴി​ഞ്ഞാ​ടി. സം​ഘ​ര്‍​ഷം വ​ര്‍​ധി​ക്കു​മ്ബോ​ള്‍ ട്രം​പ് വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ച്ച​താ​യി ആ​വ​ര്‍​ത്തി​ച്ചു. ഈ ​വീ​ഡി​യോ ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത​ത്.

Related News