ലോകത്ത് കോവിഡ് വാക്സിൻ വിതരണത്തിൽ റെക്കോർഡിട്ട് ഇസ്രായേലും യുഎഇയും

  • 07/01/2021

കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്  ലോകരാജ്യങ്ങളിൽ വാക്സിൻ വിതരണം ആരംഭിച്ചിരിക്കെ ലോകത്ത് ഏറ്റവും കൂടുതൽ വാക്സിൻ വിതരണം ചെയ്ത രാജ്യങ്ങളായി ഇസ്രായേലും യുഎഇ യും. ജനുവരി 4 വരെയുള്ള കണക്ക് പ്രകാരം 15 ശതമാനത്തിലധികം പേർക്ക് ഇസ്രായേലിൽ വാക്സിൻ വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഡിസംബർ 20 ന് ആരംഭിച്ച ഇസ്രായേലിന്റെ വാക്സിന്‍ വിതരണം പേർഷ്യൻ ഗൾഫ് രാജ്യമായ ബഹ്‌റൈനിന്റെ ജനസംഖ്യയുടെ മൂന്നിരട്ടി പൂര്‍ത്തികരിച്ചെന്നാണ് റിപ്പോർട്ട്.
ഇസ്രായേൽ കഴിഞ്ഞാൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കോവിഡ് വാക്സിൻ വിതരണം ചെയ്ത യുഎഇയിൽ 8 ശതമാനം പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. ഓക്സ്ഫഡ് സർവകലാശാല പുറത്തിറക്കിയ പ്രത്യേക റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ബഹ്‌റൈൻ 3.75%, യു.എസ്‌. 1.46%, യു.കെ. 1.39% എന്നിങ്ങനെയാണ് തൊട്ടുപിറകിലുള്ള രാജ്യങ്ങളുടെ വാക്സിനേഷൻ നൽകിയതിന്റെ  കണക്കുകൾ. പല യൂറോപ്യൻ രാജ്യങ്ങളിലെയും ജനസംഖ്യയുടെ ചെറിയൊരു ഭാഗം  മാത്രമേ 2020 അവസാനത്തോടെ വാക്സിൻ ഡോസ് സ്വീകരിച്ചിട്ടുള്ളൂവെന്നും കണക്കുകൾ  വ്യക്തമാക്കുന്നു.

Related News