സഹി കെട്ടു, ഒടുവിൽ ട്രംപിനെതിരെ ഇംപീച്ച്മെന്റിന് അംഗീകാരം

  • 13/01/2021

അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച്‌ ചെയ്യാന്‍ തീരുമാനം. ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിലാണ് തീരുമാനമായത്. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ഇതോടെ രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിടുന്ന ആദ്യ യു എസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് മാറി.

കാപ്പിറ്റോൾ കലാപത്തിന് അക്രമികളെ പ്രേരിപ്പിച്ചതിനാണ് നടപടി. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. എങ്കിലും സെനറ്റില്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമെ ട്രംപിനെതിരേ കുറ്റം ചുമത്താനാകു എന്നത് ഇദ്ദേഹത്തിന് നേരിയ ആശ്വാസമാകും. 100 അംഗ സെനറ്റില്‍ 50 ഡെമോ ക്രാറ്റിക് അംഗങ്ങള്‍ക്കുപുറമേ 17 റിപ്പബ്ലിക്കന്മാര്‍ കൂടി പിന്തുണച്ചാലേ കുറ്റം ചുമത്താന്‍ സാധിക്കുകയുള്ളു.

Related News