വകഭേദം വന്ന കോവിഡിന്റെ വ്യാപനം 50 രാജ്യങ്ങളിലെന്ന് ലോകാരോഗ്യസംഘടന

  • 14/01/2021


ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ വ്യാപനം 50 രാജ്യങ്ങളിലായെന്ന് ലോകാരോഗ്യ സംഘടന. ഇതില്‍ 20 രാജ്യങ്ങളില്‍ സൗത്ത് ആഫ്രിക്കന്‍ വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ജപ്പാനില്‍ മറ്റൊരു തരം കോവിഡ് വൈറസും കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ചൊവ്വാഴ്ച ലോകാരോഗ്യസംഘടന ലോകത്തെ 1,750ഓളം ശാസ്ത്രജ്ഞരുടെ യോഗം വിളിച്ചിരുന്നു. വൈറസ് ഗവേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.


ഡിസംബര്‍ 14നാണ് വകഭേദം വന്ന കോവിഡ് വൈറസിനെ കണ്ടെത്തിയത്. പിന്നീട് സൗത്ത് ആഫ്രക്കന്‍ വകഭേദം 501വൈ വി 2 ഡിസംബര്‍ 18നാണ് തിരിച്ചറിഞ്ഞത്. ഈ വൈറസ് നേരത്തെ സൗത്ത് ആഫ്രിക്കയിലുണ്ടായിരുന്ന വൈറസിനേക്കാള്‍ അതിശക്തമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇനിയും വകഭേദങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ലോകത്തെ ആരോഗ്യസംവിധാനങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു.



Related News