11 ദശലക്ഷം കുടിയേറ്റക്കാർക്ക് പൗരത്വം; കുടിയേറ്റ ബില്ലുമായി ബൈഡൻ

  • 20/01/2021




ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്റായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ജോ ബൈഡന്‍ തന്റെ ഭരണത്തിന്റെ ആദ്യ ദിനത്തിൽ തന്നെ വിപുലമായ കുടിയേറ്റ ബില്‍ പുറത്തിറക്കാാന്‍ പദ്ധതിയിടുന്നതായി സൂചന. നിയമപരമായ അംഗീകാരമില്ലാതെ രാജ്യത്ത് താമസിക്കുന്ന 11 ദശലക്ഷം ആളുകൾക്ക് പൗരത്വം നല്‍കുന്ന ബില്ല് ബൈഡന്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരക്കാര്‍ക്ക് എട്ടു വര്‍ഷത്തിനുള്ളില്‍ യുഎസ് പൗരത്വം ലഭിക്കാന്‍ പാകത്തിലുള്ള നയമാവും ബൈഡന്‍ പ്രഖ്യാപിക്കുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ട്രംപിന്‍റെ കുടിയേറ്റ നയത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും തന്‍റെ നിലപാടെന്ന് മുമ്പ് പലതവണ വ്യക്തമാക്കിയ വ്യക്തിയാണ് ജോ ബൈഡന്‍.പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നാലുവർഷത്തെ നിയന്ത്രണ നയങ്ങൾക്കും കൂട്ട നാടുകടത്തലിന്‍റെയും പശ്ചാത്തലത്തില്‍ ലാറ്റിനോ വോട്ടർമാർക്കും മറ്റ് കുടിയേറ്റ സമൂഹങ്ങൾക്കും തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇത് സംബന്ധിച്ച വാഗ്ദാനം ജോ ബൈഡനും ഡമോക്രാറ്റിക് പാര്‍ട്ടികളും നല്‍കിയിരുന്നു.

ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉടന്‍ തന്നെ ബില്ല് അവതരിപ്പിക്കാന്‍ ബൈഡന്‍ ഒരുങ്ങുന്നുവെന്നാണ് സോഴ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.



Related News