'ഇത് ജനാധിപത്യത്തിന്‍റെ ദിനം'; അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്തു; ആദ്യ വനിത വെെസ് പ്രസിഡന്റായി കമല ഹാരിസ്.

  • 20/01/2021

വാഷിങ്ടൺ : ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നാലുവർഷത്തെ ഭരണത്തിനു അന്ത്യംകുറിച്ചുകൊണ്ട് ജോ ബൈഡൻ അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റായി ബുധനാഴ്ച ചുമതലയേറ്റു. 49-ാമത് വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്തു. ര​ണ്ട് ടേമുകളിലായി എ​ട്ടു വ​ർ​ഷം വൈ​സ്​ പ്ര​സി​ഡ​ന്റും 36 വ​ർ​ഷം സെ​ന​റ്റ​റു​മാ​യ ബൈ​ഡ​ൻ അ​മേ​രി​ക്ക​യുടെ ഏറ്റവും പ്രാ​യമേറിയ പ്ര​സി​ഡ​ന്റാണ്, 78 വയസ്സാണ് ബൈഡന്റെ പ്രായം. തമിഴ്നാട്ടിൽ കുടുംബ വേരുകളുള്ള കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റപ്പോൾ ഇന്ത്യയ്‌ക്കും അഭിമാന മുഹൂർത്തമായി.
 
25,000 ത്തിലധികം ദേശീയ ഗാർഡുകളുടെ അഭൂതപൂർവമായ സുരക്ഷാ കുടക്കീഴിലാണ് ചരിത്രപരമായ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. 127 വർഷം പഴക്കമുള്ള ഫാമിലി ബൈബിളിലാണ് ബൈഡൻ സത്യപ്രതിജ്ഞ ചെയ്തത്. ഇത് ജനാധിപത്യത്തിന്‍റെ ദിനമാണെന്ന് സ്ഥാനമേറ്റ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ ജോ ബൈഡൻ പറഞ്ഞു.

Related News