ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ കുളിക്കാത്ത മനുഷ്യൻ; ചാരവും അഴുക്കും മൂടിയ ശരീരം

  • 23/01/2021



മ​ല​യാ​ളി​ക്ക് എ​ത്ര ദി​വ​സം കു​ളി​ക്കാ​തി​രി​ക്കാ​ന്‍ സാ​ധി​ക്കും, പ​ര​മാ​വ​ധി ഒ​ന്നോ ര​ണ്ടോ ദി​വ​സം. അ​തു ക​ഴി​ഞ്ഞാ​ല്‍ പ​ല​ര്‍​ക്കും ഭ്രാ​ന്തു പി​ടി​ക്കു​ന്ന​തു​പോ​ലാ​കും. അ​തു​കൊ​ണ്ടു ത​ന്നെ ദി​വ​സം ര​ണ്ടും മൂ​ന്നും ത​വ​ണ കു​ളി ശീ​ല​മാ​ക്കി​യ​വ​ര്‍ ന​മ്മു​ടെ നാ​ട്ടി​ലു​ണ്ട്. ഒ​രു നേ​ര​മെ​ങ്കി​ലും കു​ളി​ക്കാ​ത്ത​വ​ര്‍ വ​ള​രെ ചു​രു​ക്കം.

എ​ന്നാ​ല്‍, ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ശ​രീ​ര​ത്തി​ല്‍ വെ​ള്ള​മൊ​ഴി​ക്കാ​ത്ത ഒ​രാ​ളു​ണ്ട്, അ​മോ ഹാ​ജി എ​ന്ന 87 വ​യ​സു​കാ​ര​ന്‍. ക​ഴി​ഞ്ഞ 67 വ​ര്‍​ഷ​ത്തി​നി​ടെ അ​ദ്ദേ​ഹം ഒ​രി​ക്ക​ല്‍ പോ​ലും കു​ളി​ച്ചി​ട്ടി​ല്ല​ത്രേ.
n2481109284985846aa9a7792a41739720a1387291739a346d3d60a91b05d22d5576eccaf4.jpg

ഇ​റാ​നി​ലെ കെ​ര്‍​മാ​ന്‍​ഷാ പ്ര​വി​ശ്യ​യി​ലെ ഒ​രു ഗ്രാ​മ​മാ​യ ഡെ​ഗ​യി​ലാ​ണ് അ​ദ്ദേ​ഹം താ​മ​സി​ക്കു​ന്ന​ത്. അ​യാ​ളു​ടെ ശ​രീ​രം മു​ഴു​വ​ന്‍ ചാ​ര​വും അ​ഴു​ക്കും​കൊ​ണ്ട് മൂ​ടി​യി​രി​ക്കു​ന്നു. എ​ന്നാ​ല്‍, ഇ​ങ്ങ​നെ കു​ളി​ക്കാ​ത്തി​രി​ക്കു​ന്ന​ത്തി​ന് പി​ന്നി​ല്‍ എ​ന്താ​ണ് കാ​ര​ണം എ​ന്നു ചോ​ദി​ച്ചാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന് അ​തി​ന് ഒ​രൊ​റ്റ ഉ​ത്ത​ര​മേ​യു​ള്ളൂ, വെ​ള്ള​ത്തെ ഭ​യ​മാ​ണ്. കു​ളി​ച്ചാ​ല്‍ അ​സു​ഖം വ​രു​മെ​ന്ന് അ​ദ്ദേ​ഹം വി​ശ്വ​സി​ക്കു​ന്നു.

അ​തി​ലും അ​സാ​ധാ​ര​ണ​മാ​യ കാ​ര്യം, ച​ത്ത മൃ​ഗ​ങ്ങ​ളു​ടെ മാം​സ​മാ​ണ്, പ്ര​ത്യേ​കി​ച്ചു പ​ന്നി​യി​റ​ച്ചി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ഷ്ട​ഭ​ക്ഷ​ണം. ഒ​രു വ​ലി​യ തു​രു​മ്ബി​ച്ച പാ​ത്ര​ത്തി​ല്‍​നി​ന്നു ദി​വ​സ​വും അ​ഞ്ച് ലി​റ്റ​ര്‍ വെ​ള്ളം അ​ദ്ദേ​ഹം കു​ടി​ക്കു​ന്നു. പു​ക​വ​ലി​ക്കു​ന്ന സ്വ​ഭാ​വ​വും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

പു​ക​യി​ല​യാ​ണ് ഇ​ഷ്ട​മെ​ങ്കി​ലും പ​ശു​വി​ന്‍റെ ഉ​ണ​ങ്ങി​യ ചാ​ണ​ക​മാ​ണ് അ​ദ്ദേ​ഹം അ​തി​നു പ​ക​ര​മാ​യി മി​ക്ക​പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചെ​റു​പ്പ​ത്തി​ല്‍ വൈ​കാ​രി​ക​മാ​യ ചി​ല തി​രി​ച്ച​ടി​ക​ളി​ലൂ​ടെ ക​ട​ന്നു പോ​യ ശേ​ഷം ഒ​റ്റ​പ്പെ​ട്ട ജീ​വി​തം ന​യി​ക്കാ​ന്‍ ഹാ​ജി തീ​രു​മാ​നി​ച്ച​താ​യി ടെ​ഹ്‌​റാ​ന്‍ ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

യു​ദ്ധ​കാ​ല​ത്തു ധ​രി​ക്കു​ന്ന ഹെ​ല്‍​മെ​റ്റ് ഉ​പ​യോ​ഗി​ച്ച്‌ അ​ദ്ദേ​ഹം ത​ല മൂ​ടാ​റു​ണ്ട്. അ​തു ശ​ത്രു​ക്ക​ളോ​ട് പോ​രാ​ടാ​ന​ല്ല, മ​റി​ച്ച്‌ ശൈ​ത്യ​കാ​ല​ത്ത് ത​ണു​പ്പി​നെ അ​ക​റ്റാ​നാ​ണ്. ത​ന്‍റെ ഗ്രാ​മ​ത്തി​ലൂ​ടെ പ​ക​ല്‍ മു​ഴു​വ​ന്‍ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​നു ഒ​രു വീ​ടി​ല്ല .

ഗ്രാ​മ​വാ​സി​ക​ള്‍ ഒ​രു കു​ടി​ലു​ണ്ടാ​ക്കി കൊ​ടു​ത്തെ​ങ്കി​ലും അ​ദ്ദേ​ഹം അ​വി​ടെ താ​മ​സി​ക്കാ​റി​ല്ല. ഒ​രു ശ​വ​ക്കു​ഴി​യോ​ട് സാ​മ്യ​മു​ള്ള ദ്വാ​ര​മോ, അ​ല്ലെ​ങ്കി​ല്‍ ആ​രോ ഉ​പേ​ക്ഷി​ച്ച ഒ​രു തു​റ​ന്ന ഇ​ഷ്ടി​ക കെ​ട്ടി​ട​മോ പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് അ​യാ​ള്‍ അ​ന്തി​യു​റ​ങ്ങു​ന്ന​ത്.

ത​ല​മു​ടി വ​ള​ര്‍​ന്നാ​ല്‍ ന​മ്മ​ളെ പോ​ലെ അ​ദ്ദേ​ഹ​ത്തി​നു ക​ത്രി​ക​യും ബ്ലേ​ഡും ഒ​ന്നും വേ​ണ്ട. ത​ല​മു​ടി തീ​യി​ല്‍ കാ​ണി​ച്ച്‌ അ​ധി​ക​മു​ള്ള മു​ടി അ​ദ്ദേ​ഹം ക​ത്തി​ച്ചു ക​ള​യു​ന്നു. അ​ദ്ദേ​ഹം നി​ശ്ച​ല​നാ​യി​രി​ക്കു​മ്പോള്‍ ഒ​രു പാ​റ​യെ പോ​ലെ തോ​ന്നി​ക്കു​മെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

Related News