യഥാര്‍ത്ഥ 'സിംബ' എത്തി; കൃത്രിമ ബീജസങ്കലനത്തിലൂടെ സിങ്കപ്പൂര്‍ മൃഗശാലയില്‍ പുതിയ അതിഥി

  • 27/01/2021



സിങ്കപ്പൂര്‍ മൃഗശാലയില്‍ കൃത്രിമ ബീജസങ്കലനത്തിലൂടെ പുതിയ അതിഥി എത്തി. സിംബ എന്ന സിംഹ കുട്ടി...ഡിസ്നിയുടെ പ്രശസ്ത അനിമേഷന്‍ സിനിമയായ ലയണ്‍ കിങ്ങിലെ പ്രധാന കഥാപാത്രത്തിന്റെ പേരാണ് സിംഹക്കുട്ടിക്ക് നല്‍കിയത്. സിംഹങ്ങളില്‍ സാധാരണയായി കൃത്രിമ ബീജസങ്കലനം കുറവായാണ് കാണുന്നത്. 2018ല്‍ ദക്ഷിണാഫ്രിക്കയിലെ മൃഗശാലയില്‍ ഇതിന് മുന്‍പ് ഇത്തരത്തില്‍ രണ്ട് സിംഹക്കുട്ടികള്‍ ജനിച്ചിരുന്നു.

ആഫ്രിക്കന്‍ സിംഹത്തില്‍ നിന്നും സ്വീകരിച്ച ബീജമാണ് സിംബയുടെ ജനനത്തിന് ഉപയോഗിച്ചത്.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 40 ശതമാനം സിംഹങ്ങളാണ് ലോകത്തു നിന്നില്ലാതായി പോയത്. പൂര്‍ണ വളര്‍ച്ചയിലെത്തിയ 40,000 സിംഹങ്ങള്‍ മാത്രമാണ് ലോകത്ത് ഇപ്പോള്‍ അവശേഷിക്കുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്.

Related News