കാലിഫോര്‍ണിയയില്‍ ഗാന്ധി പ്രതിമ തകര്‍ന്ന സംഭവത്തില്‍ അപലപിച്ച്‌ വൈറ്റ് ഹൗസ്

  • 02/02/2021


അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഗാന്ധി പ്രതിമ തകര്‍ത്തതില്‍ പ്രതികരിച്ച്‌ ഇന്തോ -അമേരിക്കന്‍ കൂട്ടായ്‌മ. കഴിഞ്ഞ ആഴ്‌ചയാണ്   നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സ്ഥാപിച്ച ആറടി ഉയരമുള്ള ഗാന്ധി പ്രതിമയ്ക്ക് നേരെ അക്രമം നടന്നത്. സംഭവത്തില്‍ ശക്തമായ പ്രതിക്ഷേധം ഇന്ത്യ അറിയിച്ചിട്ടുണ്ട്. പാര്‍ക്കിലെ ജീവനക്കാരനാണ് പ്രതിമ തകര്‍ന്ന വിവരം ആദ്യം അറിയിച്ചത്. ഒരു മാസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.

ഗാന്ധി പ്രതിമ ആക്രമിച്ച സംഭവത്തില്‍ അപലപിച്ച്‌ കൊണ്ട് വൈറ്റ് ഹൗസും രംഗത്തെത്തിയിട്ടുണ്ട്. ഗാന്ധി സ്മാരകങ്ങള്‍ തകര്‍ക്കുന്നതില്‍ ആശങ്കയുണ്ട്, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച്‌ വരികയാണെന്നും സംഭവത്തില്‍ അപലപിക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രെട്ടറി  പറഞ്ഞു. ഇത്തരം അക്രമങ്ങളെ അംഗീകരിക്കാനാകില്ലെന്നും അത് നാടിന്‍റെ സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Related News