ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം പത്ത് കോടി അമ്പത്തിയെട്ട് ലക്ഷം കടന്നു

  • 06/02/2021


ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം പത്ത് കോടി അമ്പത്തിയെട്ട് ലക്ഷം കടന്നു. 4.70 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ ഇരുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി എഴുപത്തിയഞ്ച് ലക്ഷമായി ഉയർന്നു.

യുഎസിൽ രണ്ട് കോടി എഴുപത്തിമൂന്ന് ലക്ഷം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.4.70 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി എഴുപത്തിയൊന്ന് ലക്ഷമായി. ബ്രസീൽ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.

ഇന്ത്യയിൽ 1,08,15,222 കൊറോണ ബാധിതരാണ് ഉള്ളത്. 11,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 1.45 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1,05,09,790 പേർ സുഖം പ്രാപിച്ചു. മരണസംഖ്യ 1.54 ലക്ഷമായി ഉയർന്നു.

Related News