"സെക്‌സ് ബാന്‍"; കൊവിഡ് നിയന്ത്രിക്കാന്‍ പുതിയ മാര്‍​ഗ്ഗവുമായി ബ്രിട്ടന്‍

  • 19/10/2020

കൊവിഡിനെ പ്രതിരോധിക്കാൻ സെക്‌സ് ബാന്‍ എന്ന  പുതിയ മാര്‍​ഗ്ഗവുമായി ബ്രിട്ടന്‍.   കടുത്ത ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെയാണ്  സെക്‌സ് ബാന്‍ എന്ന പുതിയ നിയന്ത്രണവും  ബ്രിട്ടനിൽ നടപ്പാക്കുന്നത്. ഹൈ റിസ്‌ക് എരിയകളില്‍ രണ്ട് വീടുകളിലായി താമസിക്കുന്നവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് ബ്രിട്ടനില്‍ നിയമവിരുദ്ധമായി മാറിയിരിക്കുന്നത്. ഇവര്‍ക്ക് പരസ്പരം കാണാനുള്ള അനുമതി പോലും നിയന്ത്രിതമാണ്. ഇതാണ് സെക്‌സ് ബാനായി കണക്കാക്കുന്നത്. കൊവിഡിനെ കര്‍ശനമായി നേരിടാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരുങ്ങുന്നത്

ചില ഹോട്ട്‌സ്‌പോട്ടുകളില്‍ ദമ്പതിമാര്‍ക്കും സിംഗിള്‍സിനും പരസ്പരം കാണാന്‍ അനുമതിയുണ്ട്. എന്നാല്‍ സാമൂഹി അകലം പാലിക്കേണ്ടതുണ്ട്. പരസ്പരം സ്പര്‍ശിക്കുന്നതിനും വിലക്കുണ്ട്. അതേസമയം പുതിയ നിയമപ്രകാരം ആളുകള്‍ക്ക് പരസ്പരം കാണണമെങ്കില്‍ ഇവര്‍ നേരത്തെ തന്നെ ഒരുമിച്ച് താമസിക്കുന്നവരാകണം. ഒരു സപ്പോര്‍ട്ട് ബബിളിന്റെ ഭാഗമായവര്‍ ആകണം. ബ്രിട്ടനിലെ ജനസംഖ്യയുടെ പകുതിയില്‍ അധികം പേര്‍ ഇപ്പോഴും ഹൈ-ഹെവി റിസ്‌ക് സോണിലാണ് താമസിക്കുന്നത്. 

Related News