പഴയ പോസ്റ്റുകൾ പുലിവാലുപിടിപ്പിച്ചു: ഒടുവിൽ വികാര നിർഭരമായ കത്തെഴുതി ഓക്‌സ്‌ഫോഡ് യൂണിയൻ പ്രസിഡന്റ് രാജിവെച്ചു

  • 18/02/2021



ലണ്ടൻ: സിസിൽ റോഡ്‌സിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്ത ഇന്ത്യകാരിയായ വിദ്യാർഥി നേതാവ് രശ്മി സാമന്ത് പുലിവാൽ പിടിച്ചു. ഓക്‌സ്‌ഫോഡ് സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരിയായ രശ്മി സാമന്തിനാണ് വിവാദ താരതമ്യത്തിലൂടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ വംശീയവിദ്വേഷം ജിനപ്പിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയതിനെ തുടർന്നായിരുന്നു രാജി. ചുമതലയേറ്റ് ഒരാഴ്ച തികയും മുൻപ് തന്നെ രശ്മി പ്രസ്ഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.

വിദ്യാർഥികൾക്കായി സുദീർഘവും വികാര നിർഭരവുമായ കത്തെഴുതിയാണ് രശ്മി രാജി പ്രഖ്യാപിച്ചത്. ബെർലിൻ ഹോളോകോസ്റ്റ് സ്മാരകം സന്ദർശിച്ചശേഷം ഇട്ട ഒരു പോസ്റ്റും മലേഷ്യൻ സന്ദർശനത്തിനിടെ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും ഫെബ്രുവരി എട്ടിന് സിസിൽ റോഡ്‌സിന്റെ പ്രതിമയെ ഹിറ്റലറുമായി താരതമ്യം ചെയ്തതുമെല്ലാമാണ് വിവാദമായിരിക്കുന്നത്.

കേപ് കോളനി മുൻ പ്രധാനമന്ത്രിയായിരുന്ന ബ്രിട്ടീഷ് വംശജൻ സിസിൽ റോഡ്‌സിന് ഒറ്റനോട്ടത്തിൽ ഹിറ്റലറുടെ ഛായ തോന്നിക്കും. ഇതായിരിക്കാം രശ്മി സാമന്തിനെ വിവാദ കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്. രശ്മി സാമന്തിൻ്റെ പോസ്റ്റിന് എതിരെ റേഷ്യൽ അവേർനസ് ആൻഡ് ഇക്വാലിറ്റി എന്ന സംഘടന ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

രശ്മി നടത്തിയ പരമാർശങ്ങളെ അപലപിച്ച്‌ നിരവധി പേർ രംഗത്തു വന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു യൂണിയൻ പ്രസ്ഡന്റ് സ്ഥാനം രാജി വയ്‌ക്കേണ്ടിവന്നത്. ലിസാനക്കർ കോളേജിലെ എംഎസ്‌സി വിദ്യാർഥിയായ രശ്മി ആകെ പോൾ ചെയ്ത 3708 വോട്ടിൽ 1966 വോട്ടും നേടിയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത്.

‘നിങ്ങൾ എന്നോട് പൊറുക്കുക. ദയവു ചെയ്ത് എന്റെ ക്ഷമാപണം സ്വീകരിക്കു. എന്റെ തെറ്റുകുറവുകൾ ഞാൻ തിരിച്ചറിയുന്നു. നിങ്ങളുടെ നേതാവാകാനുള്ള യോഗ്യത എനിക്കില്ല. നിങ്ങളുടെ വിശ്വാസമാർജിക്കാൻ എനിക്ക് ഒരവസരം കൂടിനൽകണം’ രശ്മി സാമന്ത് വികാരകനിർഭരമായി അഭ്യർത്ഥിച്ചു.

Related News