റഷ്യയിൽ മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചു

  • 21/02/2021

മോസ്‌കോ: മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് എച്ച് 5എൻ8 ലോകത്തിലാദ്യമായി റഷ്യയിൽ സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തതായി കൺസ്യൂമർ ഹെൽത്തിന്റെ തലപ്പത്തുള്ള അന്ന പോപ്പോവ അറിയിച്ചു.

എന്നാൽ മനുഷ്യർക്കിടയിൽ പക്ഷിപ്പനി ബാധിച്ചതായി ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ വൈറസ് ബാധയേറ്റ ജീവനുള്ളതോ ചത്തതോ ആയ വളർത്തുപക്ഷികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരിലാണെന്ന് അന്നാ പോപ്പോവ പറയുന്നു.

പക്ഷിപ്പനിക്ക് കാരണമാകുന്ന ഇൻഫ്‌ലുവൻസ എ വൈറസിന്റെ വകഭേദമായ എച്ച് 5 എൻ 8ൽ നിന്ന് മനുഷ്യരിലേക്ക് അണുബാധയുണ്ടായതായി റഷ്യയിലെ ഗവേഷണ കേന്ദ്രമായ വെക്ടറിലെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്.

റഷ്യയിലെ ഒരു കോഴി ഫാമിലെ ഏഴ് ജോലിക്കാരിൽ പക്ഷിപ്പനി ബാധിച്ചവരുടെ സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രജ്ഞർ വേർതിരിച്ചിട്ടുണ്ട്. ഡിസംബറിൽ കോഴിയിറച്ചിയിൽ നിന്നാണ് രോഗവ്യാപനം ശ്രദ്ധയിൽപ്പെട്ടത്.

Related News