കാലിഫോർണിയയിൽ നിന്നും കാണാതായ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

  • 02/03/2021


കാലിഫോർണിയ: കാലിഫോർണിയയിലെ ഫ്രിമോണ്ടിൽ നിന്ന് കാണാതായ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.  ഒരാഴ്ച മുമ്പാണ്‌ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥി അഥർവ ചിഞ്ച്വഡ്ക്കറെ(19) കാണാതായത്. ആറടി താഴ്ചയിൽ കീഴ്‌മേൽ മറിഞ്ഞ കാറിനുള്ളിൽ മരിച്ച നിലയിലാണ് അഥർവയെ കണ്ടെത്തിയതെന്ന് ഹൈവേ പെട്രോൾ അറിയിച്ചു.

കലവാറസ് ഹൈവേയിൽ ആറടി താഴ്ചയിൽ ചാരനിറത്തിലുള്ള ടൊയോട്ട കാർ മറിഞ്ഞുകിടക്കുന്നതായി സൈക്കിൾ യാത്രക്കാരനാണ് പൊലീസിൽ അറിയിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഡോഗ് ഫുഡ് വാങ്ങാനായി അഥർവ വീട്ടിൽ നിന്ന് കാറുമായി പുറത്തിറങ്ങിയത്. പിന്നീട് അഥർവയെ കാണാതാകുകയായിരുന്നു. റോഡിലൂടെ കാർ ഉരസിപോയതിനോ തെന്നി നീങ്ങിയതിന്റെയോ അടയാളങ്ങളൊന്നും സംഭവസ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News