മാക്രോണിന്റെ ഇസ്ലാം വിരുദ്ധ പരാമർശം; ഫ്രാൻസിന് വേണ്ടി കളിക്കില്ലെന്ന് പോ​ഗ്ബ

  • 26/10/2020

പ്രവാചകനെ കാർട്ടൂണിലൂടെ അപമാനിച്ചതിന് പിന്നാലെ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തിൽ  ഇസ്ലാമിനെതിരെയുള്ള ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ച്  ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബ.  ഫ്രഞ്ച് ദേശീയ ടീമില്‍ ഇനി കളിക്കില്ലെന്നും,  ടീമിൽ നിന്നും രാജിവയ്ക്കുകയാണെന്നും പോ​ഗ്ബ വ്യക്തമാക്കി.   ഫ്രാന്‍സിലെ മുസ്‌ലിങ്ങളെ മാക്രോണ്‍ അപമാനിച്ചെന്നാണ് ഇദ്ദേഹം പറയുന്നത്. അതേസമയം ഇതേക്കുറിച്ച് ഫ്രാന്‍സ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ കാണിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട അധ്യാപകന് പരമോന്നത ബഹുമതി നല്‍കി ആദരിക്കവെ മാക്രോണ്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇസ്ലാമിസ്റ്റുകള്‍ക്ക് ഫ്രാന്‍സിന്റെ ഭാവി സ്വന്തമാക്കാന്‍ വേണ്ടിയാണ് ഈ കൊലപാതകം നടന്നതെന്നും അതൊരിക്കലും നടക്കില്ലെന്നുമാണ് മക്രോണ്‍ പറഞ്ഞത്. ഒപ്പം ജനാധിത്യത്തെയും മതേതരത്തത്തെയും ഭയക്കുന്ന ഭീരുക്കളാണ് സാമുവേല്‍ പാറ്റിയെ കൊലപ്പെടുത്തിയതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ മുസ്ലിം പളളികൾ അടച്ചുപൂട്ടിയിരുന്നു. 

Related News